Kerala NewsLatest News

ഇന്നു മുതല്‍ മദ്യത്തിന് ഓണ്‍ലൈന്‍ പേയ്‌മെന്റ് സംവിധാനവുമായി ബെവ്‌കോ

തിരുവനന്തപുരം: മദ്യത്തിന് ഓണ്‍ലൈന്‍ പേയ്‌മെന്റ് സംവിധാനവുമായി ബെവ്‌കോ. മദ്യവില്‍പ്പനശാലകളിലെ തിരക്കൊഴിവാക്കാനാണ് പുതിയ പരീക്ഷണവുമായി ബെവ്‌കോ രംഗത്തെത്തിയത്. ഇന്ന് മുതല്‍ പുതിയ സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കുമെന്ന് ബെവ്‌കോ അധികൃതര്‍ വ്യക്തമാക്കി. മദ്യത്തിന് ഓണ്‍ലൈന്‍ പേയ്‌മെന്റ് സംവിധാനമൊരുക്കുകയെന്ന പരീക്ഷണത്തിലേക്ക് ബെവ്‌കോ ഇന്ന് മുതല്‍ കടക്കുന്നു.

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവടങ്ങളിലായി, മൂന്ന് ഔട്‌ലെറ്റുകളിലാണ് ഓണ്‍ലൈന്‍ ബുക്കിംഗ് ആദ്യ ഘട്ടത്തില്‍ നടപ്പിലാക്കുന്നത്. ബെവ്‌കോയുടെ വെബ്‌സൈറ്റില്‍ പേയ്‌മെന്റ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മദ്യം തെരഞ്ഞെടുത്ത് പണമടച്ച് കഴിഞ്ഞാല്‍ ചില്ലറ വില്‍പനശാലയുടെ വിവരങ്ങളും, മദ്യം കൈപ്പറ്റേണ്ട സമയവും അടങ്ങിയ എസ്.എം.എസ് സന്ദേശം രജിസ്റ്റര്‍ ചെയ്ത് മൊബൈല്‍ നമ്പറിലേക്ക് ലഭിക്കും. വില്‍പ്പനശാലയിലെത്തി എസ്.എം.എസ് കാണിച്ച് മദ്യം വാങ്ങാം. പരീക്ഷണം വിജയിച്ചാല്‍ കൂടുതല്‍ ഔട്‌ലെറ്റുകളിലേക്ക് ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം വ്യാപിപ്പിക്കുമെന്ന് ബവ്‌കോ അറിയിച്ചു.

ബെവ്കോ ചില്ലറ വില്‍പനശാലകളില്‍ ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം നടപ്പാക്കും. ഉപഭോക്താക്കള്‍ മൊബൈല്‍ നമ്പര്‍ നല്‍കി രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണം. തിരക്ക് കുറക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ഈ പുതിയ പരീക്ഷണം. അതേസമയം മദ്യവില്‍പന ശാലകളിലെ ആള്‍കൂട്ടത്തില്‍ ഹൈക്കോടതി കേരള സര്‍ക്കാരിനെ തുടര്‍ച്ചയായി വിമര്‍ശിച്ചിരുന്നു. അതീവ ഗുരുതരമായ സ്ഥിതി വിശേഷമാണ് സംസ്ഥാനത്തുള്ളതെന്നും ആള്‍ക്കൂട്ടം നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പൂര്‍ണ്ണമായും അടച്ചിടല്‍ ഏര്‍പ്പെടുത്തുകയല്ലാതെ മറ്റ് നിവൃത്തിയില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. മദ്യം വാങ്ങാനെത്തുന്നവരെ രോഗത്തിന് മുന്നിലേക്ക് തള്ളി വിടാനാകില്ലെന്ന് ഇക്കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button