വീട്ടമ്മയെ ഫോണ്‍ വിളിച്ച് ശല്ല്യം ചെയ്തു: പ്രതി നിരപരാധിയെന്ന് പരാതിക്കാരി
കോട്ടയം: വീട്ടമ്മയുടെ ഫോണ്‍ നമ്പര്‍ ലൈംഗിക തൊഴിലാളിയുടേത് എന്ന തരത്തില്‍ പ്രചരിപ്പിച്ച കേസില്‍ 5 പേരെ ചങ്ങനാശേരി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ കേസില്‍ അറസ്റ്റ് ചെയപ്പെട്ട പ്രതിയായ ഷാജി നിരപരാധിയാണെന്ന് പറഞ്ഞ് പരാതിക്കാരി തന്നെ രംഗത്ത് വന്നിരിക്കുകയാണ്.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പാലക്കാട് സ്വദേശി നിഷാന്ത്, ഹരിപ്പാട് സ്വദേശികളായ രതീഷ് ആനാരി, ഷാജി, അനിക്കുട്ടന്‍, പാണംചേരി സ്വദേശി വിപിന്‍ എന്നിവരെയാണ് ചങ്ങനാശേരി പോലീസ് അറസ്റ്റ് ചെയ്തത. പക്ഷേ ഷാജി ഈ കേസ് തെളിയിക്കാന്‍ സഹായിച്ച ആളാണെന്നും അദ്ദേഹത്തെ പ്രതിപട്ടികയില്‍ ചേര്‍ത്തത് ആസൂത്രണമാണെന്നും തന്റെ പരാതിയില്‍ യഥാര്‍ത്ഥ അന്വേഷണം നടത്താന്‍ പോലീസ് തയ്യാറാകുന്നില്ലെന്നാണ് പരാതിക്കാരി ഉന്നയിക്കുന്നത്.
കേസില്‍ പ്രതി പട്ടികയിലുള്ള രതീഷ് ആനാരിക്കൊപ്പം ദലിത് ആദിവാസി സംഘടനാ നേതാവായ ഷാജി ആനാരിയേയും പോലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഷാജി അങ്ങിനെ ചെയ്യില്ലെന്നും മനപൂര്‍വ്വം കുടുക്കിയതാണെന്നുമാണ് യുവതി പറയുന്നത്. കേസ് ഷാജിയിലേക്ക് ഒതുക്കണമെന്ന നിര്‍ദ്ദേശം പോലീസിനു ലഭിച്ചതായാണ് എനിക്ക് മനസ്സിലായതെന്നാണ് യുവതി ആരോപിക്കുന്നത്.
അതേസമയം തന്നെ ആദ്യം വിളിച്ചത് പ്രതിയായ രതീഷാണ്. തന്റെ നമ്പര്‍ എങ്ങിനെ കിട്ടി എന്ന ചോ്യത്തിന് കൃത്യമായ മറുപടി അയാള്‍ പറഞ്ഞില്ലെന്നാണ് യുവതി വ്യക്തമാക്കുന്നത്. അതേസമയം ചേരമര്‍ മഹിളാ സംഘം മുന്‍ സംസ്ഥാന സെക്രട്ടറി ജെസി ദേവസ്യയുടെ നമ്പര്‍ കഴിഞ്ഞ ദിവസം വ്യക്തിവിരോധം തീര്‍ക്കാന്‍ ആരോ പൊതുസ്ഥലങ്ങളിലും പൊതു ശുചിമുറികളിലും എഴുതിവയ്ക്കുകയായിരുന്നു.
തുടര്‍ന്ന് ഇവരുടെ മൊബൈല്‍ നമ്പര്‍ ലൈംഗിക തൊഴിലാളിയുടേതാണെന്ന് തെറ്റുദ്ധരിക്കപ്പെടുകയും ദിവസവും നിരവധി കോളുകള്‍ ഇവരുടെ ഫോണിലേക്ക് വരാനും തുടങ്ങി. സംഭവത്തില്‍ യുവതി പോലീസ് പരാതി നല്‍കിയെങ്കിലും പോലീസ് നടപടി സ്വീകരിച്ചില്ല.
തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇവര്‍ നേരിട്ടു തന്നെ സമൂഹമാധ്യമങ്ങളില്‍ പരാതി ഉന്നയിക്കുകയായിരുന്നു. ഇതോടെ സംഭവം വിവാദമാകുകയും മുഖ്യമന്ത്രി ഇടപ്പെടുകയും ചെയ്തു. ഇതോടെയാണ് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയതും പ്രതികളായ 5 പേരെ കസ്റ്റഡിയിലെടുത്തതും.