അവിഹിത ബന്ധം ചോദ്യം ചെയ്തു: ഭാര്യയുടെ മരണത്തില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍
കൊട്ടിയം: സ്വകാര്യാശുപത്രിയില്‍ ചികിത്സയിലിരിക്കെ, മരിച്ച യുവതിയുടെ മണത്തെ തുടര്‍ന്ന് ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. യുവതിയുടെ മരണം കൊലപാതകമെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഭര്‍ത്താവ് നിസാമിനെ (39)യാണ് കൊട്ടിയം പൊലീസ് കസ്റ്റഡിയിലെടുത്തത്. മൈലാപ്പൂര് പള്ളി ജങ്ഷനടുത്ത് തൊടിയില്‍ പുത്തന്‍വീട്ടില്‍ ബിലാല്‍ ഹൗസില്‍ നിഷാനയെന്ന സുമയ്യ (29)യാണ് മരിച്ചത്.
ശനിയാഴ്ച രാവിലെ സുമയ്യയെ വീട്ടിനുള്ളില്‍ അവശനിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വീട്ടുകാര്‍ ഉടന്‍ തന്നെ സമീപത്തുളള ക്ലിനിക്കിലും സ്വകാര്യ മെഡിക്കല്‍ കോളജിലും കൊട്ടിയത്തെ മറ്റൊരു സ്വകാര്യ ആശുപത്രിയിലെത്തിച്ച ശേഷം പാലത്തറയിലെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സയിലിരിക്കെയാണ് യുവതി മരിച്ചത്. താന്‍ കാണുമ്പോള്‍ സുമയ്യ ബോധരഹിതയായി കിടക്കുകയായിരുന്നെന്നാണ് നിസാം പൊലീസിനോട് പറഞ്ഞിരുന്നത്.
വിശദമായി ചോദ്യം ചെയ്തപ്പോഴാണ് യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി വ്യക്തമായതെന്നാണ് പൊലീസ് പറഞ്ഞത്. ഉമയനല്ലൂരില്‍ ഗോള്‍ഡ് കവറിങ് സ്ഥാപനം നടത്തുന്ന ഭര്‍ത്താവിന് അവിഹിതബന്ധമുണ്ടെന്ന് ഭാര്യ അറിഞ്ഞതിനെ തുടര്‍ന്നുണ്ടായ തര്‍ക്കങ്ങളാണ് കൊലപാതകത്തിന്് കാരണമായതെന്നാണ് വിവരം. വീട്ടിനുള്ളില്‍ വെച്ച് സുമയ്യയെ പിന്നില്‍ നിന്ന് കഴുത്തില്‍ ഷാള്‍ കുരുക്കി കൊലപ്പെടുത്തുകയായിരുന്നു ഇയാളുടെ ലക്ഷ്യം.