ആത്മഹത്യ ചെയ്യണം: അനുവാദം തേടി രാഷ്ട്രപതിക്ക് കത്ത്.
തിരുവനന്തപുരം: ജീവനൊടുക്കാന്‍ അനുമതി തേടി രാഷ്ട്രപതിക്കും സുപ്രീംകോടതി ചീഫ് ജസ്റ്റീസിനും കത്തയച്ച് കാഞ്ഞിരത്തിനാല്‍ കുടുംബാംഗം. വനം വകുപ്പ് പിടിച്ചെടുത്ത കൃഷി ഭൂമി തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് ആറ് വര്‍ഷമായി കളക്ടറേറ്റ് പടിക്കല്‍ സത്യാഗ്രഹം ചെയ്യുന്ന കാഞ്ഞിരത്തിനാല്‍ ജെയിംസാണ് ജീവനെടുക്കാന്‍ അനുമതി തേടി കത്തയച്ചിരിക്കുന്നത്.
കൃഷി ഭൂമി തിരികെ നല്‍കണമെന്നാവശ്യം ഉന്നയിച്ച് 2015 ആറസ്റ്റ് 15 മുതല്‍ ജെയിംസ് സമരം ആരംഭിച്ചിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെയോ നീതിന്യായ വ്യവസ്ഥയുടയോ ഒരു ആനുകൂല്യവും ജെയിംസിന് ഇതുവരെ ലഭിച്ചില്ല. 1985 ഫെബ്രുവരി 18 ലെ ഫോറസ്റ്റ് ട്രിബ്യുണല്‍ വിധിയും വനം വകുപ്പ് 2013 ല്‍ പുറപ്പെടുവിച്ച വിജ്ഞാപനം അനുസരിച്ച് കാഞ്ഞിരങ്ങാട് വില്ലേജില്‍ ജെയിംസിന്റെ ഉടമസ്ഥതയിലുള്ള 12 ഏക്കര്‍ കൃഷി ഭൂമി വനംവകുപ്പിന്റെ സംരക്ഷണത്തിലാണ്.
എന്നാല്‍ വി.എസ്. അച്ച്യുതാന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് കാഞ്ഞിരങ്ങാട് വില്ലേജിലെ ഭൂമി കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് വിട്ടുകൊടുക്കാന്‍ തീരുമാനമായിരുന്നു. പക്ഷേ ഹൈക്കോടതി അത് റദ്ദ് ചെയ്യുകയായിരുന്നു. ഭൂമിയുടെ കമ്ബോള വില സ്വീകരിച്ച് സമരം അവസാനിപ്പിക്കാന്‍ കുടുംബം ഒരുക്കമാണ് എന്നാല്‍ കമ്ബോള വിലയുടെ കാര്യത്തില്‍ തീരുമാനമായില്ല.
അതേസമയം കഴിഞ്ഞ പിണറായി സര്‍ക്കാരിന്റെ കാലത്ത് കേസില്‍ നിയമസഭ പെറ്റിഷന്‍സ് കമ്മിറ്റി അന്വേഷണം നടത്തുകയും റിപ്പോര്‍ട്ട് ചെയ്തിരുന്നു. വനം വകുപ്പ് കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ ഭൂമി പിടിച്ചെടുത്തതാണെന്നും ഭൂമി അവകാശപ്പെട്ടവര്‍ക്ക് തിരികെ നല്‍കണമെന്നായിരുന്നു റിപ്പോര്‍ട്ട്