നിങ്ങള്‍ രാത്രി വൈകി ഉറങ്ങുന്നവരാണോ? എങ്കില്‍ ഈ രോഗങ്ങള്‍ക്കുളള സാധ്യതയും കൂടുതല്‍
നമ്മുക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാവുന്നതിന് നിരവധി കാരണങ്ങളുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് രാത്രി വൈകി ഉറങ്ങുന്നത്. അത് നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും. രാത്രി ഏറെ വൈകി ഉറങ്ങുന്നവര്‍ക്ക് ഹൃദ്രോഗവും ടൈപ്പ് 2 പ്രമേഹവും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹത്തിന് സാധ്യത കൂട്ടുമെന്നും പഠനങ്ങള്‍ പറയുന്നു.
രാത്രി ഉറങ്ങാന്‍ കിടക്കുന്നവര്‍ മദ്യം, മധുരം, ഫാസ്റ്റ് ഫുഡ് തുടങ്ങി അനാരോഗ്യമുള്ള ഭക്ഷണം ശീലമാക്കുന്നവരുമാണെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. രാത്രി വൈകി കിടക്കുന്നവര്‍ കിടക്കാന്‍ പോകുന്നതിനു തൊട്ടു മുമ്പ്് ഭക്ഷണം കഴിക്കുകയും അതുമായി ഉറങ്ങാന്‍ തുടങ്ങുമ്പോള്‍ തന്നെ ഗ്ലൂക്കോസ് നില ഉയരുകയും ചെയ്യുന്നു. ഇത് ഉപാപചയ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കാമെന്നും പഠനത്തില്‍ പറയുന്നു.
നേരത്തെ കിടന്ന് നേരത്തെ എണീക്കുന്നവരെക്കാള്‍ രണ്ടര മടങ്ങ് രോഗ സാധ്യത വൈകി ഉറങ്ങുന്നവര്‍ക്കുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത് . രാത്രി വൈകി ഉറങ്ങുന്ന യുവാക്കളില്‍ ഓര്‍മക്കുറവ്, ഏകാഗ്രതക്കുറവ്, പ്രമേഹം, പൊണ്ണത്തടി, ചര്‍മ രോഗങ്ങള്‍, കരള്‍ രോഗങ്ങള്‍ എന്നിവ വലിയ തോതില്‍ വര്‍ധിച്ചുവരുന്നതായും പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.
കൃത്രിമ ഘടകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍, വ്യായാമമില്ലായ്മ, മാനസിക സമ്മര്‍ദം തുടങ്ങി നിരവധി കാരണങ്ങളാണ് ഇന്നത്തെ കാലത്ത് ജീവിത ശൈലീ രോഗങ്ങള്‍ക്ക് കാരണമായി ചൂണ്ടിക്കാണിക്കാനുള്ളത്. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് ഉറക്കക്കുറവ്. ഒരാള്‍ ദിവസവും ചുരുങ്ങിയത് എട്ട് മണിക്കൂര്‍ ഉറങ്ങണമെന്നാണ് ഈ അടുത്ത കാലത്ത് നടത്തിയ പഠനങ്ങള്‍ പറയുന്നത്. എന്നാല്‍ രാത്രി വൈകി ഉറങ്ങുന്നവരുടെ എണ്ണവും വളരെ കൂടുതലാണ്. ഇത് വലിയ ആരോഗ്യ പ്രശ്നങ്ങള്‍ക്കാണ് വഴി തെളിയിക്കുന്നത്.