ഡ്രൈവ് ത്രൂ വാക്സിനേഷന്‍ സംവിധാനം ഒരുങ്ങുന്നു.
തിരുവനന്തപുരം : കോവിഡ് വാക്‌സിനേഷന്‍ ഇനി വാഹനത്തിലിരുന്നും സ്വീകരിക്കാനായി ഡ്രൈവ് ത്രൂ വാക്സിനേഷന്‍ സംവിധാനം ഒരുങ്ങുന്നു.
ഈ സംവിധാനത്തിലൂടെ വാക്സിനേഷന്‍ സെന്ററിലേക്ക് വരുന്ന വാഹനത്തില്‍ തന്നെ ഇരുന്ന് രജിസ്റ്റര്‍ ചെയ്യാനും വാക്സിന്‍ സ്വീകരിക്കാനും ഒബ്സര്‍വേഷന്‍ പൂര്‍ത്തിയാക്കാനും കഴിയും. 24 മണിക്കൂര്‍ ഈ സംവിധാനത്തില്‍ സേവനം ലഭ്യമാക്കാനാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
തിരുവനന്തപുരത്താണ് സംവിധാനം ആദ്യം ആരംഭിക്കുന്നത്. ഓണം അവധി ദിവസങ്ങളില്‍ പരമാവധി ആളുകള്‍ക്ക് വാക്സിന്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന പദ്ധതി തിരുവനന്തപുരം വിമന്‍സ് കോളജില്‍ ഈ മാസ്ം 19 മുതല്‍ ആരംഭിക്കും.
ഇതിനായി ഡ്രൈവ് സംഘടിപ്പിക്കുന്നത്. സ്പോട്ട് രജിസ്ട്രേഷന്‍ നാളെ മുതല്‍ എല്ലാ ദിവസവും വൈകീട്ട് മൂന്നുമണി മുതല്‍ സംജ്ജമാക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. നവ്ജോത് ഖോസ അറിയിച്ചു.