Kerala NewsLatest News
പ്രതിശ്രുത വധുവിനെ പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് പിടിയില്‍
വാഴക്കുളം: വിവാഹ നിശ്ചയം കഴിഞ്ഞതിന്റെ പിറ്റേന്ന് പ്രതിശ്രുത വധുവിന്റെ വീട്ടിലെത്തി പീഡിപ്പിക്കാന്‍ ശ്രമം. സംഭവത്തില്‍ പ്രതി അറസ്റ്റില്‍. യുവതിയുടെ പരാതിയെ തുടര്‍ന്ന് ആലുവയിലെ ബാങ്ക് ഉദ്യോഗസ്ഥനായ 28-കാരനെ വാഴക്കുളം പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
മേയിലായിരുന്നു വിവാഹ നിശ്ചയം. പിറ്റേ ദിവസം യുവതിയുടെ മാതാപിതാക്കള്‍ ഇല്ലാത്ത സമയത്ത് ഇയാള്‍ വീട്ടിലെത്തി യുവതിയെ കടന്നുപിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് പരാതി നല്‍കിയത്.
യുവതിക്ക് ഈ സംഭവത്തിനു ശേഷം ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ജൂലായ് 30-ന് 50,000 രൂപ വാങ്ങിയതായും സ്ത്രീധനമായി 150 പവന്‍ സ്വര്‍ണവും കാറും ആവശ്യപ്പെട്ടതായും പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കിയ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.