World
ഫ്രാന്‍സില്‍ കാട്ടുതീ പടരുന്നു; വിനോദസഞ്ചാരികള്‍ അടക്കം ആയിരങ്ങളെ ഒഴിപ്പിച്ചു
ഫ്രാന്‍സില്‍ കാട്ടുതീ പടരുന്നു. ഇതേതുടര്‍ന്ന് വിനോദസഞ്ചാരികള്‍ അടക്കം ആയിരങ്ങളെ ഒഴിപ്പിച്ചുമാറ്റി. 750 അഗ്നിശമനസേനാംഗങ്ങള്‍ വിമാനങ്ങള്‍ അടക്കം ഉപയോഗിച്ച് തീയണയ്ക്കാന്‍ ശ്രമിക്കുന്നു. തിങ്കളാഴ്ച ടുളോണിനു സമീപം ആരംഭിച്ച കാട്ടുതീയില്‍ 3,500 ഹെക്ടര്‍ സ്ഥലം കത്തി നശിച്ചു.
മെഡിറ്ററേനിയന് ചുറ്റുമുള്ള താപനില റെക്കോര്‍ഡ് തോതില്‍ ഉയരുന്നതിനാല്‍ ഈ വേനല്‍ക്കാലത്ത് കാട്ടുതീയില്‍ നാശം വിതച്ച യൂറോപ്പിലെ ഏറ്റവും പുതിയ പ്രദേശമാണ് ദക്ഷിണ ഫ്രാന്‍സ്.മനുഷ്യന്‍ ഉണ്ടാക്കിയ കാര്‍ബണ്‍ ഉദ്‌വമനം മൂലമുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനം കാരണം ചൂട് തരംഗങ്ങള്‍ കൂടുതല്‍ കൂടുതല്‍ തീവ്രമാവുകയാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.