ന്യൂ ഡല്‍ഹി: എം.പി ശശി തരൂര്‍ നിരപരാധി. എം പിയുടെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെടുത്തി ശശി തരൂരിനെതിരെയുള്ള ഹര്‍ജി കോടതി തള്ളി. ശശി തരൂരിനെതിരെ കുറ്റം ചുമത്താന്‍ തെളിവില്ലെന്ന് കാണിച്ച കോടതി പോലീസിന്റെ ഹര്‍ജി തള്ളി.
ആത്മഹത്യാപ്രേരണ, ഗാര്‍ഹികപീഡന കുറ്റങ്ങള്‍ എം.പി കെതിരെ ചുമത്തണമെന്ന ആവശ്യം ഉന്നയിച്ച ഹര്‍ജിയാണ് ഡല്‍ഹി റോസ് അവന്യൂ കോടതി പരിഗണിക്കുന്നത്. 2014 ജനുവരി 17നാണ് ഡല്‍ഹിയിലെ ആഡംബര ഹോട്ടലില്‍ സുനന്ദയെ മരിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് ശശി തരൂരിനെതിരെ നിരവധി ആരോപണങ്ങള്‍ ഉയരുകയായിരുന്നു.
ഐ പി സി 306 ആത്മഹത്യ പ്രേരണ, 498എ ഗാര്‍ഹിക പീഡനം എന്നീകുറ്റങ്ങളാണ് ശശി തരൂറിനെതിരെ കുറ്റപത്രത്തില്‍ ചേര്‍ത്തിരുന്നത്. അതേസമയം സുനന്ദ ആത്മഹത്യ ചെയ്യില്ലെന്നാണ് സഹോദരന്‍ ആശിഷ് ദാസ് കോടതിയില്‍ മൊഴി നല്‍കിയിരുന്നു.
എന്നാല്‍ സുനന്ദയുടെ മരണത്തില്‍ തരൂരിന് പങ്കില്ലെന്ന് സുനന്ദയുടെ മകന്‍ ശിവ് മേനോനും മൊഴി നല്‍കിയിരുന്നു. ഇതോടെ എം.പി ക്കെതിരെ ചുമതിയിരിക്കുന്ന വകുപ്പുകള്‍ തള്ളി പോകുമെന്ന വാദമാണ് തരൂരിന്റെ അഭിഭാഷകന്‍ അഡ്വ വികാസ് പഹ്വ വാദിച്ചു.
അതേസമയം സുനന്ദയുടെ മരണം ആത്മഹത്യയോ കൊലപാതകമോ അല്ലെന്നാണ് പോസ്റ്റുമോര്‍ട്ടത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത്. മൂന്ന് തവണ വിധി പറയുന്നതിനായി മാറ്റി വെച്ച കേസിലാണ് ഇപ്പോള്‍ ശശി തരൂര്‍ നിരപരാധിയാണെന്ന് കോടതി വിധിച്ചിരിക്കുന്നത്.