Kerala NewsLatest News
അബദ്ധത്തില്‍ മകന് വെടിയേറ്റു; പിതാവും പിതൃസഹോദരനും പിടിയില്‍
മങ്കട(മലപ്പുറം): അബദ്ധത്തില്‍ വെടിയേറ്റ് 15 വയസ്സുകാരന്‍ ആശുപത്രിയില്‍. പിതാവില്‍ നിന്നാണ് അബദ്ധത്തില്‍ വെടിയേറ്റത്. സംഭവത്തില്‍ പിതാവും സഹോദരനും അറസ്റ്റില്‍. കടന്നമണ്ണ പങ്ങിണിക്കാടന്‍ ജാഫറലി (49), ഉസ്മാന്‍(47) എന്നിവരാണ് അറസ്റ്റിലായത്. പരിക്കേറ്റ കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.
ഉസ്മാനില്‍ നിന്നാണ് മകന് വെടിയേറ്റത്. നായാട്ടിനിടെയാണ് സംഭവമെന്നാണ് പൊലീസ് പറയുന്നത്. അശ്രദ്ധമായി ആയുധം കൈകാര്യം ചെയ്തതിനും മനഃപൂര്‍വമല്ലാത്ത നരഹത്യ ശ്രമത്തിനുമാണ് മങ്കട പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തത്.