Kerala NewsLatest News
അന്തരിച്ച കോണ്‍ഗ്രസ് നേതാവ് വി വി പ്രകാശിന്റെ വസതി സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി
മലപ്പുറം: അന്തരിച്ച കോണ്‍ഗ്രസ് നേതാവ് വി വി പ്രകാശിന്റെ വീട് വയനാട് എം പി രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു. വി വി പ്രകാശിന്റെ എടക്കരയിലെ വീട്ടിലെത്തിയ രാഹുല്‍ ഗാന്ധി കുടുംബാംഗങ്ങളുമായി 15 മിനിറ്റോളം സംസാരിച്ച ശേഷം കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചാണ് അദ്ദേഹം മടങ്ങിയത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ഫലം എത്തുന്നതിനു മുമ്പെയാണ്് വി വി പ്രകാശ് അന്തരിച്ചത്.
എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍, മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ്, വണ്ടൂര്‍ എം എല്‍ എ എ പി അനില്‍കുമാര്‍, കെ പി സി സി ജനറല്‍ സെക്രട്ടറി വി എസ് ജോയ് എന്നിവരും രാഹുല്‍ ഗാന്ധിയോടൊപ്പമുണ്ടായിരുന്നു.