Kerala NewsLatest NewsLaw,

സുപ്രിംകോടതി ജഡ്ജിമാരുടെ നിയമന വാര്‍ത്ത; അതൃപ്തിയുമായി ചീഫ് ജസ്റ്റിസ് എന്‍ വി രമണ

ന്യൂഡല്‍ഹി: സുപ്രിംകോടതി ജഡ്ജിമാരുടെ നിയമന വാര്‍ത്ത പുറത്തായതില്‍ അതൃപ്തിയുമായി ചീഫ് ജസ്റ്റിസ് എന്‍ വി രമണ. അന്തിമ തീരുമാനത്തിന് മുന്‍പായി നല്‍കുന്ന വാര്‍ത്തകള്‍ വിപരീത ഫലമുണ്ടാക്കുമെന്ന് എന്‍ വി രമണ പറഞ്ഞു. ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട നടപടികളുടെ പവിത്രത മാധ്യമസുഹൃത്തുക്കള്‍ മാനിക്കണം എന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങള്‍ ഇത്തരം വാര്‍ത്തകള്‍ നല്‍കുന്നതില്‍ ഉത്തരവാദിത്വം പുലര്‍ത്തണമെന്നും ചീഫ് ജസ്റ്റിസ് ഓര്‍മപ്പെടുത്തി.

ജസ്റ്റിസ് നവീന്‍ സിന്‍ഹയുടെ യാത്രയയപ്പിലാണ് എന്‍ വി രമണ ഇക്കാര്യം പറഞ്ഞത്. ജഡ്ജിമാരുടെ നിയമനത്തില്‍ ചര്‍ച്ചകള്‍ നടക്കുകയാണെന്നും അതിന് ശേഷമാകും തീരുമാനങ്ങള്‍ അറിയിക്കുകയെന്നും ഇക്കാര്യം ഉത്തരവാദിത്വത്തോടെ റിപോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകരെ അഭിനന്ദിക്കുന്നുവെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.

സുപ്രിം കോടതി ജഡ്ജിമാരുടെ നിയമനം നികത്താന്‍ കൊളീജിയം നടപടിയാരംഭിച്ചുവെന്നായിരുന്നു പുറത്തുവന്ന വാര്‍ത്ത. വനിതാ ഹൈക്കോടതി ജഡ്ജിമാരുടെതടക്കം 9 പേരുകളാണ് സുപ്രിംകോടതി കൊളീജിയം നിര്‍ദേശിച്ചത്. ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ കൊളീജിയമാണ് കേന്ദ്ര സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button