വസ്ത്രങ്ങളില്‍ തീ പടരുന്നു; യാഥാര്‍ത്ഥ്യം അറിയാതെ വീട്ടുകാര്‍
കോഴിക്കോട്: വീട്ടുകാരറിയാതെ വസ്ത്രങ്ങളില്‍ തീ പടരുന്നതായി പരാതി. ചേളന്നൂര്‍ സ്വദേശി കല്യാണിയുടെ വീട്ടിലാണ് സംഭവം. അലമാരയിലായാലും അയയിലിട്ടാലും വസ്ത്രങ്ങളാണ് വീട്ടുകാരറിയാതെ അഗ്നിക്കിരയാകുന്നത്.
ആദ്യം അലക്കിയിട്ട തുണിയിലാണു തീ പിടിത്തം ഉണ്ടായത്. പിന്നീട് അലമാരയില്‍ അടുക്കിവച്ച വസ്ത്രത്തിന്റെ ഒരു ഭാഗത്തും തീ പിടിച്ചു. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ വിവരം പോലീസില്‍ അറിയിച്ചു.
മൂന്ന് ദിവസത്തോളം വസ്ത്രങ്ങള്‍ക്ക് തീപിടിച്ചു. തീ പിടിച്ചത് ശ്രദ്ധയില്‍ പെട്ടാല്‍ വെള്ളം ഒഴിച്ച് തീ കെടുത്തും. അപ്പോഴേക്കും അടുത്ത റൂമിലെ വസ്ത്രങ്ങളും അഗ്നിക്കിരയാകും. പോലീസിന്റെ നിര്‍ദേശപ്രകാരം വീട്ടുകാര്‍ താത്ക്കാലികമായി വീട്ടില്‍ നിന്നും മാറി താമസിക്കുകയാണ്.
അതേസമയം എന്താണ് ഇത്തരത്തില്‍ തീപടരാന് കാരണമെന്ന് വ്യക്തമല്ല. ശാസ്ത്രീയ പരിശോധനാ വിഭാഗമെത്തി കത്തിയ വസ്ത്രത്തിന്റെ ഭാഗം പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു.