മെസി കണ്ണീര്‍ തുടച്ച ടിഷ്യുവിന് 7 കോടി വില
ബാഴ്സലോണ: ലയണല്‍ മെസി കണ്ണീര്‍ തുടച്ച ടിഷ്യുവിന്റെ വില 7 കോടി രൂപ. എഫ്സി ബാഴ്സലോണയില്‍ നിന്ന് വിടവാങ്ങവെ ലയണല്‍ മെസി നടത്തിയ പ്രസംഗത്തിനിടെ അദ്ദേഹം കണ്ണു നീര്‍ തുടക്കാനെടുത്ത ടിഷ്യുവാണ് ലേലത്തില്‍ വെച്ചിരിക്കുന്നത്. വാര്‍ത്താസമ്മേളനത്തിന്റെ മുന്‍ നിരയില്‍ ഇരുന്ന ഒരാളാണ് മെസി കളഞ്ഞ ടിഷ്യു പേപ്പര്‍ എടുത്ത് ലേലത്തില്‍ വെച്ചതെന്നാണ് റിപ്പോര്‍ട്ട്. ഒരു മില്യണ്‍ ഡോളറിന് ഏകദേശം 7,42,84,000 കോടി രൂപയ്ക്കാണ് ടിഷ്യു വില്‍പ്പനയ്ക്ക് വച്ചതെന്നാണ് പുറത്തു വരുന്ന വിവരം.
ആ ടിഷ്യുവില്‍ മെസിയുടെ ജനിതക ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും ടിഷ്യുവിലുള്ള ജനിതക ഘടകങ്ങള്‍ വഴി മെസിയെ പോലുള്ള ഒരു ഫുട്ബോള്‍ കളിക്കാരനെ ക്ലോണ്‍ ചെയ്യാന്‍ സാധിക്കുമെന്നും ടിഷ്യു ലേലത്തില്‍ വെച്ചയാള്‍ അവകാശപ്പെടുന്നു.
അര്‍ജന്റീനിയന്‍ മാസ്റ്റര്‍ ക്ലബിനായി മെസി സൈന്‍ അപ്പ് ചെയ്ത് ഒരാഴ്ചയ്ക്കുള്ളില്‍ പിഎസ്ജി 10 ലക്ഷത്തോളം ലയണല്‍ മെസി ജേഴ്സികളാണ് അവരുടെ സ്റ്റോറുകളിലും ഓണ്‍ലൈനിലുമായി വിറ്റത്. ഓരോ മെസി ഷര്‍ട്ടിനും 115 മുതല്‍ 165 യൂറോ വില വരെയാണ്.