ഓണക്കോടിയും കവറില്‍ 10,000 രൂപയും നല്‍കി നഗരസഭ ചെയര്‍പേഴ്‌സണ്‍
കൊച്ചി : എറണാകുളം തൃക്കാക്കര നഗരസഭയില്‍ ഓണക്കോടിക്കൊപ്പം കവറില്‍ പതിനായിരം രൂപയും നല്‍കി നഗരസഭ ചെയര്‍പേഴ്‌സണിന്റെ നടപടി വിവാദമാകുന്നു. നഗരസഭ ചെയര്‍പേഴ്‌സന്‍ അജിത തങ്കപ്പന്‍ അംഗങ്ങളെ ഓരോരുത്തരെയായി ക്യാബിനുളലില്‍ വിളിച്ച് വരുത്തി സ്വകാര്യമായാണ് കവര്‍ സമ്മാനിച്ചത്.
43 അംഗ കൗണ്‍സിലില്‍ നാല് സ്വതന്ത്രരുടെ പിന്തുണയോടെയാണ് യുഡിഎഫ് ചെയര്‍പേഴ്‌സന്‍ ആയ അജിത തങ്കപ്പന്‍ ഭരണം നടത്തുന്നത്. പണത്തിന്റെ ഉറവിടത്തില്‍ സംശയം തോന്നിയ പതിനെട്ട് കൗണ്‍സിലര്‍മാര്‍ പണം തിരിച്ച് നല്‍കുകയും
വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കുകയും ചെയ്തു. 43 പേര്‍ക്ക് പണം നല്‍കാന്‍ ചരുങ്ങിയത് 4,30,000 രൂപയെങ്കിലും വേണ്ടിവരുമെന്നും
കൗണ്‍സിലര്‍മാര്‍ക്ക് ഇങ്ങനെ പണം നല്‍കാന്‍ നഗരസഭയക്ക് ഫണ്ടൊന്നും ഇല്ലെന്നും പിന്നെ എങ്ങനെയാണ് ചെയര്‍പേഴ്‌സന്‍ പണം നല്‍കിയെന്ന സംശയമാണ് പരാതി നല്‍കാന്‍ കാരണമായത്.