CrimeLatest NewsLaw,News
ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയില്ല; ഭാര്യയ്ക്കു നേരെ ഭര്‍ത്താവിന്റെ ക്രൂരത
ലഖ്നൗ: ആഗ്രഹിച്ച പോലെ ആണ്‍കുഞ്ഞിന് ജന്മം നല്‍കാത്ത ദേഷ്യത്തില്‍ ഭാര്യയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച് ഭര്‍ത്താവ്. ലഖ്‌നൗവിലാണ് സംഭവം.
ഭര്‍ത്താവ് സഞ്ജുവുമായി യുവതിയുടെ വിവാഹം കഴിഞ്ഞത് 2013 ലായിരുന്നു. മൂന്ന് പെണ്‍കുട്ടികളാണ് ഇവര്‍ക്ക്. ആണ്‍കുഞ്ഞു വേണം എന്ന ആഗ്രഹം യുവതി സാധിച്ചു നല്‍കാത്തതിനാലാണ് സജ്ഞു ഭാര്യയുടെ മേല്‍ തിളച്ച വെള്ളം ഒഴിച്ചത്.
അതേസമയം ഇയാള്‍ കല്ല്യാണം കഴിഞ്ഞത് മുതല്‍ ഭാര്യയെ ഉപദ്രവിച്ചിരുന്നതായി പോലീസ് പറയുന്നു. പൊള്ളലേറ്റ യുവതി ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്. പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പ്രതി ഒളിവിലാണ്. പോലീസ് കേസന്വേഷണം ഊര്‍ജ്ജിതമാക്കി.