കാവ്യയുടെ ക്രോസ് വിസ്താരം പൂര്‍ത്തിയായി.
കൊച്ചി: നടിയെ അക്രമിച്ച കേസില്‍ നടി കാവ്യ മാധവന്റെ പ്രോസിക്യൂഷന്‍ ക്രോസ് വിസ്താരം പൂര്‍ത്തിയായി. കേസില്‍ 34ാം സാക്ഷിയായ നടി വിചാരണ വേളയില്‍ കൂറുമാറിയിരുന്നു. ഇതേ തുടര്‍ന്നാണ് കാവ്യയെ പ്രോസിക്യൂഷന്‍ ക്രോസ് വിസ്താരം ചെയ്തത്.
അഞ്ചു ദിവസം കൊണ്ടാണ് ക്രോസ് വിസ്താരം പൂര്‍ത്തിയാക്കിയത്.
കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപിന് കേസില്‍ സ്വാധീനിക്കുന്ന മൊഴിയാണ് കാവ്യയുടേത്. സിനിമാ സംഘടനയായ അമ്മയുടെ സ്റ്റേജ്‌ഷോയുടെ റിഹേഴ്‌സല്‍ ക്യാംപ് നടന്ന ഹോട്ടലില്‍ വച്ച് നടിയും ദിലീപും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായപ്പോള്‍ ഒപ്പം കാവ്യയുണ്ടായിരുന്നതായി മൊഴി ലഭിച്ചിരുന്നു.
ഇതേ തുടര്‍ന്നാണ് കേസില്‍ കാവ്യയെ സാക്ഷിയാക്കിയിരുന്നത്. എന്നാല്‍ കാവ്യ ഇപ്പോള്‍ കൂറുമാറിയിരിക്കുകയാണ് കൊച്ചിയില്‍ നടി അക്രമണത്തിനിരയായത് 2017 ഫെബ്രുവരിയിലായിരുന്നു. കേസില്‍ മുന്നൂറിലധികം സാക്ഷികളാണ് ഉള്ളത്. ഇതില്‍ 178 പേരുടെ വിസ്താരമാണ് ഇതുവരെ പൂര്‍ത്തിയായത്.
കോവിഡ് സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ വിചാരണ വേഗത്തില്‍ നടക്കുന്നില്ലെന്ന് കാണിച്ച് വിചാരണ കോടതിയുടെ ആവശ്യം അംഗീകരിച്ച് സുപീംകോടതി കേസില്‍ ആറ് മാസത്തെ സമയം കൂടി അനുവദിച്ചിട്ടുണ്ട്.