Latest NewsLaw,NationalNewsPolitics
അര്‍ഹതയുള്ളവരെ പരിഗണിക്കണം; സോണിയാ ഗാന്ധി.
ന്യൂഡല്‍ഹി: ഡിസിസി അധ്യക്ഷന്മാരുടെ സാധ്യത പട്ടികയെ ചൊല്ലി വിവാദങ്ങള്‍ ഉയരുമ്പോഴാണ് പ്രതികരണവുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി രംഗത്ത് വരുന്നത്.
ഉയര്‍ന്നു വരുന്ന പ്രതിഷേധങ്ങള്‍ക്കെതിരെ സോണിയാ ഗാന്ധി അതൃപ്തി പ്രകടിപ്പിച്ചു. ഒപ്പം കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിനോട് റിപ്പോര്‍ട്ട് നല്‍കാനും സോണിയ ആവശ്യപ്പെട്ടിടുണ്ട്.
ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് യോഗ്യത ഉള്ളവരെ പരിഗണിച്ച് മാത്രമേ മുന്നോട്ട് പോകാവൂ എന്ന താക്കീതും സോണിയ ഗാന്ധി നല്‍കിയിട്ടുണ്ട്. അതേസമയം മൂന്ന് ദിവസത്തിനുള്ളില്‍ അന്തിമ തീരുമാനം അറിയിക്കാമെന്ന് താരിഖ് അന്‍വര്‍ അറിയിച്ചു.