പിഴ ചുമത്തിയത് ചോദ്യം ചെയ്തയാള്‍ മോഷണക്കേസിലെ പ്രതിയായി
കൊല്ലം: ലോക്ഡൗണ്‍ നിയന്ത്രണത്തിന്റെ ഭാഗമായി പോലീസ് പിഴ ചുമത്തുന്നതിനെ ചോദ്യം ചെയ്ത യുവാവിനെ മോഷണ കേസില്‍ അറസ്റ്റ് ചെയ്തു. കൊല്ലം ചടയമംഗലം സ്വദേശി ശിഹാബാണ് മോഷണ കുറ്റത്തിന് അറസ്റ്റ് ചെയ്തിരിക്കുന്നത്.
ജ്യേഷ്ഠന്റെ വീട്ടിലെ ടെറസ്സിന്റെ മുകളില്‍ ഉണക്കി സൂക്ഷിച്ചിരുന്ന 36കിലോ കുരുമുളകും, ഒരു ചാക്ക് നെല്ലും കാണാനില്ലെന്ന പരാതിയില്‍ ഷിഹാബിന്റെ ജ്യേഷ്ടന്‍ അബ്ദുല്‍ സലാം കടയ്ക്കല്‍ പൊലീസില്‍ പരാതി നല്‍കി. തനിക്ക് ഷിഹാബിനെ സംശയം ഉണ്ടെന്നും ഇയാള്‍ പോലീസില്‍ പരാതി നല്‍കി.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഷിഹാബുദ്ദീന്റെ വീട്ടില്‍നിന്ന് ഒരുചാക്ക് നെല്ല് കണ്ടെത്തുകയും കുരുമുളക് നിലമേല്‍ മുരുക്കുമണ്ണിലെ കടയില്‍ 14,000 ത്തോളം രൂപക്ക് വിറ്റതായി കണ്ടെത്തുകയും ചെയ്തു. കടയില്‍നിന്ന് കുരുമുളക് കണ്ടെത്തി. എന്നാല്‍ പോലീസിനെതിരെ വിരല്‍ ചൂണ്ടിയതിന്റെ വിരോദത്തില്‍ പോലീസ് കള്ളക്കേസ് ചമച്ചതാണെന്ന സംസാരം പ്രദേശവാസികളില്‍ നിന്നും ഉയര്‍ന്നതോടെ വിശധീകരണവുമായി പോലീസ് രംഗത്തെത്തിയിട്ടുണ്ട്.
മുമ്പ് സമാനമായ കേസില്‍ ജയില്‍വാസം അനുഭവിച്ചയാളാണ് ഇയാളെന്നും കേസിന് ആസ്പദമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നുമാണ് പോലീസ് വിശധീകരണം. അതേസമയം ജൂലൈയില്‍ ബാങ്കിന് മുന്നില്‍ സാമൂഹിക അകലം പാലിച്ചില്ലെന്നാരോപിച്ച് പോലീസ് ഇയാള്‍ക്കെതിരെ പിഴ ചുമത്താന്‍ ശ്രമിച്ചിരുന്നു.
തുടര്‍ന്ന് ഗൗരി നന്ദ എന്ന വിദ്യാര്‍ഥിനി പൊലീസ് നടപടിക്കെതിരെ അന്ന് രംഗത്തെത്തിയത് സംസ്ഥാനത്തിന്റെയാകെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്കിപ്പുറം സ്വള്‍ക്ക് പിഴ നല്‍കി. ഇതിനോട് പ്രതികരിച്ച ഗൗരിനന്ദ എന്ന പെണ്‍കുട്ടിക്കും പൊലീസ് പിഴനല്‍കിയത് ഏറെവിവാദം സൃഷ്ടിച്ചിരുന്നു.
ഗൗരിനന്ദ പോലീസിന് നേരെ പ്രതികരിച്ചതൊടെ പിഴ ചുമത്തുകയും ജാമ്യ മില്ലാ വകുപ്പില്‍ ഗൗരിയെ കേസില്‍ കുടുക്കാനും പോലീസ് ശ്രമിച്ചിരുന്നു. സംഭവം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വലിയ രീതിയിലെ പ്രതിഷേധമാണ് പോലീസിന് നേരെ ഉയര്‍ന്നത്. മുഖ്യമന്ത്രി ഉള്‍പ്പെടെ സംഭവത്തില്‍ പ്രതികരണവുമായി വന്നിരുന്നു.
ഇതിനെല്ലാം തുടക്കം കുറിച്ച വ്യക്തിയാണ് ശിഹാബ് ആയതിനാലാണ് ശിഹാബിനെ കള്ള ക്കേസില്‍ കുടുക്കുന്നതെന്ന കിംവതന്തികളും ഉയര്‍ന്ന പശ്ചാത്തലത്തിലാണ് പോലീസിന് നേരെ വീണ്ടും വിവാദം ഉയരുന്നത്. അതേസമയം ഇരു സംഭവങ്ങളും തമ്മില്‍ ബന്ധമില്ലെന്നാണ് പൊലീസ് വാദം.