Kerala NewsLatest NewsLocal News
ഓണം മഴയില്‍ കുതിരുമെന്ന് കാലാവസ്ഥാവകുപ്പ്.
തിരുവന്തപുരം: ഇത്തവണത്തെ ഓണാഘോഷം മഴയില്‍ കുതിരാന്‍ സാധ്യത. ഓണ നാളില്‍ സംസ്ഥാനത്ത് പല ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതിനാല്‍ തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം എന്നിങ്ങനെ 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അതേസമയം തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഞായറാഴ്ച്ചയും മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ യെല്ലോ അലര്‍ട്ട് തടുരുമെന്നാണ് കാലാവസ്ഥാവകുപ്പ് അറിയിക്കുന്നത്.
പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ തിങ്കളാഴ്ചയും മഴ കനക്കും. 64.5 മുതല്‍ 115.5 വരെ മില്ലിമീറ്റര്‍ മഴയാണ് 24 മണിക്കൂറിനുള്ളില്‍ ഇവിടെയുണ്ടാകാന് സാധ്യതയെന്നും കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.