CrimeKerala NewsLatest News
പീഡിപ്പിച്ചെന്ന് പരാതി; വിവാഹത്തിന്റെ തലേ ദിവസം യുവാവ് അറസ്റ്റില്‍
ഓച്ചിറ: വിവാഹ വാഗ്ദാനം നല്‍കി വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ വിവാഹ തലേന്ന് യുവാവ് അറസ്റ്റില്‍. തഴവ മണപ്പള്ളി വടക്ക് വിശാല്‍ ഭവനത്തില്‍ ദയാല്‍ (34)നെയാണ്് ഓച്ചിറ പൊലീസ് അറസ്റ്റ് ചെയ്തത്.
വിവാഹ വാഗ്ദാനം നല്‍കി വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസിലാണ് അറസ്റ്റ്. വെള്ളിയാഴ്ച വിവാഹം നടക്കാനിരുന്ന യുവാവാണ്് അറസ്റ്റിലായത്. വീട്ടമ്മയുമായി നാലുവര്‍ഷമായി ഇയാള്‍ അടുപ്പത്തിലായിരുന്നെന്നാണ് പരാതി.
എന്നാല്‍, മുംബൈയിലുള്ള യുവതിയുമായി ഇയാളുടെ വിവാഹം ഉറപ്പിക്കുകയും വെള്ളിയാഴ്ച കായംകുളത്തെ ഓഡിറ്റോറിയത്തില്‍വെച്ച് വിവാഹം നടത്താന്‍ തീരുമാനിക്കുകയും ചെയ്തതോടെയാണ് വീട്ടമ്മ പോലീസില്‍ പരാതി നല്‍കിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.