CrimeKerala NewsLatest News
ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച മയക്കുമരുന്ന് പിടികൂടി
ദോഹ: ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച മയക്കുമരുന്ന് കസ്റ്റംസ് പിടികൂടി. 1.69 കിലോഗ്രാം ഹാഷിഷാണ് പിടികൂടിയത്. എയര്‍ കാര്‍ഗോ ആന്റ് സ്പെഷ്യല്‍ എയര്‍പോര്‍ട്ട്സ് വിഭാഗമാണ് പിടിച്ചെടുത്തത്. ഒരു ഏഷ്യന്‍ രാജ്യത്ത് നിന്ന് ഖത്തറിലേക്ക് കൊണ്ടുവന്ന സാധനങ്ങള്‍ക്കിടയിലായിരുന്നു മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്.
അതേസമയം രാജ്യത്തേക്ക് നിയമവിരുദ്ധ ഉത്പന്നങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കതരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്്. ഇത് പ്രതിരോധിക്കാന്‍ അത്യാധുനിക ഉപകരണങ്ങളും വിദഗ്ധ പരിശീലനം നടത്തിയ ഉദ്യോഗസ്ഥരും കസ്റ്റംസ് വിഭാഗത്തിലുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.