CovidKerala NewsLatest NewsLocal NewsPolitics
കേരളക്കരയ്ക്ക് ഓണദിനാശംസയുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് മഹാമാരിയിലും അതിജീവനത്തിന്റെ ഓണദിനാശംസകള്‍ നേര്‍ന്ന് കേരള മുഖ്യമന്ത്രി. ”ഒരുമയുടെയും സ്‌നേഹത്തിന്റേയും സമൃദ്ധിയുടെയും സന്ദേശം വിളിച്ചോതി ഒരു തിരുവോണ ദിനം കൂടി വന്നെത്തിയിരിക്കുന്നു.
പൂക്കളം തീര്‍ത്തും പുതുവസ്ത്രങ്ങള്‍ ധരിച്ചും സദ്യയൊരുക്കിയും ലോകമെമ്പാടുമുള്ള മലയാളികളാകെ ഓണത്തെ വരവേല്‍ക്കുകയാണ്. പ്രതിബന്ധങ്ങള്‍ തരണം ചെയ്തു പ്രതിസന്ധി കാലത്തെ അതിജീവിക്കാന്‍ വേണ്ട പ്രത്യാശയും ഊര്‍ജ്ജവുമാണ് ഓരോ തവണയും ഓണം മനുഷ്യമനസ്സുകളില്‍ പകരുന്നത്.
ഈ ഓണക്കാലവും പുതിയ പ്രതീക്ഷകള്‍ നമ്മളില്‍ നിറയ്ക്കട്ടെ. ഐക്യത്തോടെ നമ്മെ ചേര്‍ത്തു നിര്‍ത്തട്ടെ. സമത്വവും സമാധാനവും സാഹോദര്യവും ഉയര്‍ത്തിപ്പിടിച്ചു നല്ല നാളേകള്‍ക്കായി നമുക്കൊരുമിച്ച് മുന്നേറാം. എല്ലാവര്‍ക്കും ഹൃദയപൂര്‍വ്വം തിരുവോണ ദിനാശംസകള്‍ നേരുന്നു.”