CrimeDeathKerala NewsLatest NewsLaw,Local News
റിമാന്‍ഡ് പ്രതി ജീവനൊടുക്കി
പാലക്കാട് : എടിഎം കവര്‍ച്ചാ കേസ് പ്രതി ആത്മഹത്യ ചെയ്തു. പറളി സ്വദേശി അരുണ്‍ ആണ് ജീവനൊടുക്കിയത്. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലാണ് പ്രതി തൂങ്ങി മരിച്ചത്.
കാലില്‍ ശസ്ത്രക്രിയ നടത്താനായി പ്രതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആശുപത്രിയില്‍ ഇയാള്‍ ആത്മഹത്യ ചെയ്തത്.
അതേ സമയം രണ്ടു പോലീസുകാര്‍ അരുണിന് കാവലായി ആശുപത്രിയിലുണ്ടായിരുന്നു. ഇവര്‍ കാണാതയാണ് അരുണ്‍ ജീവനൊടുക്കിയതെന്നാണ് ലഭ്യമാകുന്ന വിവരം.