പ്രണയനൈരാശ്യം: കാമുകന്റെ വീട്ടിലെത്തി ജീവനൊടുക്കാന്‍ ശ്രമിച്ച യുവതി മരിച്ചു
കുട്ടനാട്: പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു. യുവാവിന്റെ വീട്ടിലെത്തി ആത്മഹത്യക്ക് ശ്രമിച്ച യുവതി ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. ഗുളിക അമിത അളവില്‍ കഴിച്ചാണ് യുവതി ആത്മഹത്യക്ക് ശ്രമിച്ചത്. യുവതിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
നെടുമുടി സ്വദേശിയായ യുവാവുമായി യുവതി പ്രണയത്തിലായിരുന്നു. ആലപ്പുഴ സ്വദേശിയായ യുവതി ബംഗാളില്‍ നഴ്സായിരുന്നു. സഹപ്രവര്‍ത്തകനായിരുന്നു ഈ യുവാവ്. കഴിഞ്ഞ ഒമ്പത് വര്‍ഷമായി ഭര്‍ത്താവുമായി അകന്നുകഴിയുകയായിരുന്നു യുവതി. കഴിഞ്ഞ ദിവസം സഹോദരനുമായി് ഷോപ്പിങ്ങിനിറങ്ങിയ യുവതി, ഷോപ്പിങ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ മരുന്ന് വാങ്ങാന്‍ മറന്നെന്നു പറഞ്ഞ് തിരിച്ചു പോയി. സഹോദരന്‍ ഏറെ നേരം കാത്തിരുന്നിട്ടും യുവതി തിരിച്ചെത്താത്തതിനെ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി.
പിന്നീടാണ് കമുകന്റെ വീട്ടിലെത്തി ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ ആശുപത്രിയില്‍ എത്തിച്ച വിവരം അറിയുന്നത്. യുവാവിന്റെ വീട്ടിലെത്തിയ യുവതി അമിതമായി ഉറക്ക ഗുളിക കഴിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയായിരുന്നു. കൊവിഡ് പരിശോധനക്കും പോസ്റ്റ്മോര്‍ട്ടത്തിനും ശേഷം മൃതദേഹം വിട്ടു നല്‍കും. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്്. അതേസമയം പ്രണയ നൈരാശ്യത്തെ തുടര്‍ന്നുളള ആത്മഹത്യകള്‍ ഇതിനു മുമ്പും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.