Kerala NewsLatest News

തിരക്കുള്ളവര്‍ ഈ പണിക്ക് വരരുത് – വിമര്‍ശനവുമായി കെ. മുരളീധരന്‍

തിരുവനന്തപുരം: നിലമ്പൂര്‍ എം.എല്‍.എ പി.വി. അന്‍വറിനെതിരെ രൂക്ഷ വിമര്‍ശനവുമായി് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എം.പി. നിയമസഭ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പറ്റാത്തത്ര തിരക്കുള്ളവര്‍ ഈ പണിക്ക് വരരുതെന്നാണ് കെ. മുരളീധരന്‍ വിമര്‍ശിച്ചത്.

ജനപ്രതിനിധി സഭയിലെത്താതെ സ്വന്തം കാര്യത്തിന് പോകുന്നത് വോട്ട് ചെയ്ത ജനങ്ങളോട് കാണിക്കുന്ന അപരാധമാണ്. അതിന്റെ ധാര്‍മിക ഉത്തരവാദിത്തം അന്‍വര്‍ ഏറ്റെടുക്കണമെന്നും അദ്ദേഹം വിമര്‍ശിച്ചു. സ്വന്തം ബിസിനസും വേണം, എം.എല്‍.എയായി ഇരിക്കണം, ഭരണത്തിന്റെ പങ്കും പറ്റണം… എല്ലാം കൂടി നടക്കില്ലെന്നും ഇത് പൊതുപ്രവര്‍ത്തകന് പറ്റിയതല്ലെന്നും അദ്ദേഹം പറഞ്ഞു.

സഭാ അധ്യക്ഷനെ അറിയിച്ചിട്ടാണോ വിദേശത്ത് പോയതെന്ന് അന്‍വര്‍ വ്യക്തമാക്കണം. അന്‍വറിന്റെ ഈ പ്രവര്‍ത്തികള്‍ക്ക് മുഖ്യമന്ത്രി മറുപടി പറയണമെന്നും മണ്ഡലത്തിലെ ജനങ്ങളുടെ സുഖ-ദുഃഖങ്ങളില്‍ ഭാഗമാകേണ്ട ഉത്തരവാദിത്തം ജനപ്രതിനിധിക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നിലമ്പൂരില്‍ വലിയ വികസനമൊന്നും വന്നിട്ടില്ലെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button