അസൂയ; ഒടുവില്‍ കുഞ്ഞിനെ അഴുക്കുചാലില്‍ എറിഞ്ഞ് അമ്മായി
ന്യൂഡല്‍ഹി: കുഞ്ഞിനെ കൊന്ന് അഴുക്കുചാലില്‍ തള്ളിയ സംഭവത്തില്‍ 24 കാരിയായ അമ്മായി അറസ്റ്റില്‍. രണ്ടു വയസുള്ള കുട്ടിയെയാണ് അമ്മായി കൊലപ്പെടുത്തിയത്. കുഞ്ഞിന്റെ മൃതദേഹം അഴുക്കുചാലില്‍ നിന്ന് കണ്ടെടുക്കുകയായിരുന്നു. പഞ്ചാബി ബാഗ് മേഖലയിലാണ് സംഭവം.
കുട്ടിയോടുള്ള അമ്മായിയുടെ അസൂയയാണ് കൊലപാതകത്തിന് കാരണമെന്നാണ്് പൊലീസ് പറയുന്നത്. യുവതിയുടെ അമ്മ കുട്ടിയെ കൂടുതലായി സ്നേഹിക്കുന്നു എന്ന തോന്നലാണ് അസൂയയ്ക്ക് കാരണമെന്നാണ് വിവരം. കൊലപാതകത്തില്‍ യുവതിയെ സഹായിച്ച ഭര്‍ത്താവും അറസ്റ്റിലായിട്ടുണ്ട്.
യമുനയും ഭര്‍ത്താവ് രാജേഷുമാണ് പിടിയിലായത്. തെരുവില്‍ ഭിക്ഷ യാചിച്ചാണ് ഇവര്‍ ജീവിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു. കുട്ടിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കുട്ടിയെ തട്ടിക്കൊണ്ടു പോയാണ് കൊലപ്പെടുത്തിയത്.
സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് അന്വേഷണം ഇരുവരിലേക്ക് നീങ്ങിയത്്. സംഭവത്തില്‍ അന്വേഷണം തുടരുന്നതായി പൊലീസ് അറിയിച്ചു. കുട്ടി മരിച്ചെന്ന് ഉറപ്പായതോടെ മൃതദേഹം അഴുക്കുചാലില്‍ തള്ളുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.