DeathKerala NewsLatest News
കനാലില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി
കണ്ണൂര്‍: പുതുവാച്ചേരിയില്‍ യുവാവിന്റെ മൃതദേഹം കനാലില്‍ കണ്ടെത്തി. ചക്കരക്കല്ലില്‍ നിന്ന് കാണാതായ പ്രജീഷ് എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയതെന്നാണ് പോലീസ് ് സംശയിക്കുന്നത്.
കയറുപയോഗിച്ച് കൈകാലുകള്‍ ബന്ധിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. നേരത്തെ റിയാസ്, ഷുക്കൂര്‍ എന്നീ രണ്ടുപേര്‍ക്കെതിരെ മരംമുറിക്കേസില്‍ മരിച്ച യുവാവ് മൊഴി നല്‍കിയിരുന്നു. ഇതാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് സംശയിക്കുന്നതെന്ന് പറഞ്ഞു.