Latest NewsNews
അഫ്ഗാന് വിഷയത്തില്‍ നാളെ സര്‍വ്വകക്ഷിയോഗം
ദില്ലി: അഫ്ഗാന് വിഷയത്തില്‍ സര്‍വ്വകക്ഷിയോഗം നാളെ നടത്താന്‍ കേന്ദ്രം. എല്ലാ കക്ഷികളെയും വിവരം അറിയിക്കുമെന്നും നിലവിലെ സാഹചര്യം വിശദീകരിക്കുമെന്നും കേന്ദ്രം അറിയിച്ചു. 146 ഇന്ത്യക്കാരെ കൂടി മടക്കി എത്തിച്ചു. കേന്ദ്രസര്‍ക്കാര്‍ അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള രക്ഷാദൗത്യം തുടരുകയാണ് . വ്യോമസേന വിമാനത്തില്‍ കൂടുതല്‍ പേര് മടങ്ങിയെത്തും.
ഈ വിമാനത്തില്‍ 46 അഫ്ഗാന് പൗരന്മാരുണ്ട്. ഈ മാസം അവസാനത്തോടെ അമേരിക്ക രക്ഷാദൗത്യം അവസാനിപ്പിക്കുമെന്ന സൂചന നല്‍കിയിട്ടുണ്ട്. അതിനു മുമ്പ് സഹായം തേടുന്ന അഫ്ഗാന് പൗരന്മാരെയും ഇന്ത്യന്‍ പൗരന്മാരെയും കൊണ്ടുവരാനാണ് വിദേശകാര്യ മന്ത്രാലയം ശ്രമിക്കുന്നത്.