Kerala NewsLatest News
കരിപ്പൂര്‍ വിമാനാപകടം: ഇനിയും ചികിത്സാ സഹായം നല്‍കുന്നത് തുടരാനാകില്ലെന്ന് എയര്‍ ഇന്ത്യ
കോഴിക്കോട്: ഇനിയും ചികിത്സാ സഹായം നല്‍കുന്നത് തുടരാനാകില്ലെന്ന് എയര്‍ ഇന്ത്യ. കരിപ്പൂര്‍ വിമാനാപകടത്തിന്‍റെ ഇരകള്‍ക്ക് ഇതറിയിച്ചുകൊണ്ട് എയര്‍ ഇന്ത്യക്ക് കത്തയച്ചു. ഇതുവരെ നല്‍കിവന്നിരുന്ന ചികിത്സാ സഹായം അടുത്ത മാസം 17 ഓടെ നിര്‍ത്തുമെന്ന് കത്തില്‍ പറയുന്നു. നഷ്ടപരിഹാരം പരിക്കേറ്റവര്‍ക്ക് നല്‍കുന്നതില്‍ ഇതുവരെ ഒരു തീരുമാനമായിട്ടില്ല. അതിനിടയിലാണ് കമ്ബനിയുടെ പുതിയ തീരുമാനം.
ഇപ്പോഴും അപകടത്തില്‍ കാലിന് ഗുരുതരമായി പരിക്കറ്റ അഷറഫിന്‍റെ ചികിത്സ തുടരുകയാണ്. ഈ സമയത്ത് ചികിത്സാ സഹായം നിര്‍ത്തുന്നതും നഷ്ടപരിഹാരതുകയുടെ കാര്യത്തില്‍ അന്തിമ തീരുമാനം ആകാത്തതിലും തനിക്ക് വലിയ ബാധ്യത ആകുമെന്ന് ഷറഫ് പറയുന്നു. ഇതുവരെ നഷ്ടപരിഹാരത്തിന്‍റെ കാര്യത്തില്‍ തീരുമാനം ആയത് 81 പേര്‍ക്കാണ്. ഇനി 84 പേര്‍ക്കാണ് തുക ലഭിക്കാത്തത്. കമ്ബനി ഇവരുമായുള്ള ചര്‍ച്ചകള്‍ തുടരുകയാണ്.