ആര്യയുടെ പേരില്‍ വിവാഹ വാഗ്ദാനം; പ്രതികള്‍ പിടിയില്‍
ചെന്നൈ: നടന്‍ ആര്യയുടെ പേരില്‍ യുവതിക്ക് വിവാഹ വാഗ്ദാനം നല്‍കി തട്ടിപ്പ് നടത്തിയ രണ്ട് പേര്‍ പിടിയില്‍. ചെന്നൈ സ്വദേശികളായ മുഹമ്മദ് അര്‍മന്‍ (29), മുഹമ്മദ് ഹുസൈനി (35) എന്നിവരാണ് അറസ്റ്റിലായത്. വിവാഹ വാഗ്ദാനം നല്‍കി ലക്ഷങ്ങളാണ് ഇവര്‍ തട്ടിയെടുത്തത്. ഓണ്‍ലൈനില്‍ വഴി പരിചയപ്പെട്ടാണ് പ്രതികള്‍ യുവതിയില്‍ നിന്നും 65 ലക്ഷം തട്ടിയെടുത്തത്. ജര്‍മനിയില്‍ സ്ഥിരതാമസമാക്കിയ തമിഴ് വംശജയായ ശ്രീലങ്കന്‍ യുവതിയാണ് ഇവരുടെ തട്ടിപ്പിനിരയായത്.
തട്ടിപ്പ് തിരിച്ചറിഞ്ഞ യുവതി സൈബര്‍ പൊലീസില്‍ പരാതി നല്‍കി. പന്നീടാണ് ആര്യ ആണെന്ന വ്യാജേനയാണ് പ്രതികള്‍ യുവതിയുമായി ചാറ്റ് ചെയ്തിരുന്നത്് . അധികം വൈകാതെ വിവാഹ മോചിതനാകുമെന്നും അപ്പോള്‍ വിവാഹം ചെയ്യാമെന്നും വാഗ്ദാനം നല്‍കിയതായി യുവതി പരാതിയില്‍ പറയുന്നു.
പരാതി ലഭിച്ചതിന് പിന്നാലെ സൈബര്‍ പൊലീസ് അര്യയെ ചോദ്യം ചെയ്തിരുന്നു. ഇതില്‍ നിന്നാണ് ആര്യ ആണെന്ന വ്യാജേനയാണ് തട്ടിപ്പ് നടത്തിയതെന്ന് മനസ്സിലായത്്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.