Kerala NewsLatest News

കളിക്കുന്നതിനിടെ സേഫ്റ്റി പിന്‍ വിഴുങ്ങി പിഞ്ചുകുഞ്ഞ്; വായ അടക്കാന്‍ കഴിയാതെ വന്നപ്പോള്‍ ശസ്ത്രക്രിയ

കൊട്ടിയം: വീട്ടില്‍ കളിക്കുന്നതിനിടെ, 10 മാസം മാത്രമുള്ള കുഞ്ഞ് സേഫ്ടിപിന്‍ വിഴുങ്ങി. കൊല്ലം ട്രാവന്‍കൂര്‍ മെഡിസിറ്റി മെഡി. കോളേജിലെത്തിച്ച് കുഞ്ഞിനെ അനസ്‌തേഷ്യ നല്‍കി മയക്കിയ ശേഷം ലറിംഗോസ്‌കോപ്പിലൂടെ പിന്‍ വിജയകരമായി പുറത്തെടുത്തു.

കരുനാഗപ്പള്ളി കെ.എസ് പുരത്തെ ശിഹാബുദ്ദീന്റെയും സുലേഖയുടെ മകന്‍ മുഹമ്മദ് ഇസിന്‍ ആണ് പിന്‍ വിഴുങ്ങിയത്. പരിഭ്രാന്തരായ വീട്ടുകാര്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും കൂടുതല്‍ ഉള്ളിലേക്ക് പോയതിനാല്‍ അടുത്ത ആശുപത്രിയിലെത്തിച്ച് പിന്‍ പുറത്തെടുക്കുകയായിരുന്നു. കുട്ടി കരഞ്ഞപ്പോള്‍ കാര്യമറിയാതെ പാല്‍ നല്‍കിയതാണ് സങ്കീര്‍ണ്ണമാക്കിയത്. സേഫ്ടി പിന്നിന്റെ മുകള്‍ ഭാഗം മുക്കിന്റെ പിന്നിലേക്കും കൂര്‍ത്ത ഭാഗം ശ്വാസനാളത്തിനു മുകളില്‍ തറച്ച നിലയിലുമായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button