Kerala NewsLatest NewsPolitics
തനിക്കെതിരെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നെന്ന് ചാണ്ടി ഉമ്മന്‍
തനിക്കെതിരെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നെന്ന് ചാണ്ടി ഉമ്മന്‍. വളരെ അടുപ്പമുള്ള രണ്ട് പേരുടെ മരണവുമായി ബന്ധപ്പെട്ടാണ് ദില്ലിയിലെത്തിയത്. ഒരാളുടെയും പേര് ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചിട്ടില്ലെന്ന് ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ദില്ലിയിലെത്തിയത് കോട്ടയം ഡിസിസി പ്രസിഡന്‍റിനെ തീരുമാനിക്കാനെന്ന് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയെന്ന് ചാണ്ടി ഉമ്മന്‍ ഫേസ്ബുക്ക് ലൈവില്‍ കുറ്റപ്പെടുത്തി.ഡിസിസി അധ്യക്ഷന്മാരെ പ്രഖ്യാപിച്ചതിന് പിന്നാലെ കോണ്‍ഗ്രസില്‍ കലാപം രൂക്ഷമായിരിക്കെയാണ് ഉമ്മന്‍ചാണ്ടിയുടെ മകന്‍്റെ പ്രതികരണം.