Kerala NewsLatest News
അഴീക്കലിൽ വള്ളം മറിഞ്ഞ് നാല് മരണം; 12 പേർ ചികിത്സയിൽ
കൊല്ലം: അഴീക്കലിൽ വള്ളം മറിഞ്ഞ് നാല് മരണം. മത്സ്യബന്ധന ബോട്ട് മറിഞ്ഞാണ് മത്സ്യത്തൊഴിലാളികൾക്ക് ദാരുണാന്ത്യം സംഭവിച്ചത്. സുനിൽ ദത്ത്, സുദേവൻ, തങ്കപ്പൻ, ശ്രീകുമാർ എന്നിവരാണ് മരിച്ചത്. രാവിലെ പത്തരയോടെയാണ് സംഭവം. അഴീക്കൽ ഹാർബറിന് ഒര് നോട്ടിക്കൽ മൈൽ അകലെയാണ് അപകടമുണ്ടായത്.
ശക്തമായ തിരയിൽപ്പെട്ട് വള്ളം മറികയു ആയിരുന്നു. മത്സ്യബന്ധനം കഴിഞ്ഞ് തിരികെ വരികയായിരുന്ന ഓംകാരം എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്. പതിനാറ് പേരാണ് വള്ളത്തിലുണ്ടായിരുന്നത്. രക്ഷപ്പെട്ട 12 പേരെയും കായംകുളം, ഓച്ചിറ, കരുനാഗപ്പള്ളി എന്നിവടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.