“ക്ഷമയ്ക്കൊരു പരിധിയുണ്ട്’; കേന്ദ്രത്തെ കുടഞ്ഞ് സുപ്രീം കോടതി
ന്യൂഡല്‍ഹി: സുപ്രീം കോടതി വിധി മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തുന്നതില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. സര്‍ക്കാര്‍ കോടതിയുടെ ക്ഷമ പരീക്ഷിക്കുവാണോയെന്നും ചീഫ് ജസ്റ്റീസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ച് ചോദിച്ചു.
ട്രൈബ്യുണല്‍ റിഫോംസ് ആക്ട് ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിക്കുമ്ബോഴാണ് കോടതിയുടെ പരാമര്‍ശം. കേന്ദ്രം പാര്‍ലമെന്റില്‍ നിയമം പാസാക്കിയത് കോടതി റദ്ദാക്കിയ വകുപ്പുകള്‍ ചേര്‍ത്താണ്. ട്രൈബ്യുണലുകളെ ദുര്‍ബലപ്പെടുത്താനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും കോടതി കുറ്റപ്പെടുത്തി.
കോടതി വിധിപ്രകാരം ട്രൈബ്യുണലുകളിലെ ഒഴിവു നികത്താന്‍ ഒരാഴ്ചത്തെ സമയം കൂടി കേന്ദ്രത്തിന് അനുവദിക്കുകയും ചെയ്തു.