Kerala NewsLatest News

പാലാ ബിഷപ്പിന്റേത് മയക്കുമരുന്നില്‍ യുവാക്കള്‍ വിഴാതിരിക്കുന്നതിനുള്ള സന്ദേശം; കൃഷ്ണകുമാര്‍

തിരുവനന്തപുരം : പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞതാണ് ധര്‍മ്മം. അദ്ദേഹത്തിന്റെ പ്രസ്താവനയല്‍ എവിടെയാണ് മത തീവ്രത. ലോകം മുഴുവന്‍ വരും തലമുറകളെ കാര്‍ന്നു തിന്നുന്ന മയക്കുമരുന്നില്‍ നിന്നും യുവാക്കളേയും, അവരുടെ മാതാപിതാക്കളേയും മുന്നറിയിപ്പിലൂടെ ചതിക്കുഴിയില്‍ വീഴാതിരിക്കാനുള്ള ഒരു നല്ല സന്ദേശമായിരുന്നു പാലാ ബിഷപ്പിന്റെതെന്ന് ബിജെപി നേതാവും നടനുമായ കൃഷ്ണകുമാര്‍.

ഹിന്ദുവായ എനിക്കും എന്റെ കുടുംബത്തിനും സ്വീകരിക്കാവുന്ന സന്ദേശമായിരുന്നു അദ്ദേഹത്തിന്റേത്. നന്മ ചിന്തിക്കുന്ന ആര്‍ക്കും സ്വീകരിക്കാം. വേണ്ടാത്തവര്‍ക്ക് വിട്ടുകളയാം. പക്ഷെ ഒരു നല്ല കാര്യം പറഞ്ഞതിന്റെ പേരില്‍, ഒരു വിഭാഗം അദ്ദേഹത്തെ വളഞ്ഞിട്ട് ആക്രമിച്ചു, സമൂഹത്തില്‍ ഭയം സൃഷ്ടിച്ചു സംസ്ഥാനത്തെ ആരാജകത്വത്തിലേക്ക് നയിക്കാന്‍ നടത്തുന്ന നീക്കത്തെ മുളയിലേ നുള്ളിക്കളയണമെന്നും കൃഷ്ണകുമാര്‍ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചു.

സ്വന്തം നേട്ടങ്ങള്‍ക്കായി പണ്ട് മതത്തിന്റെ പേരില്‍ രാജ്യത്തെ വെട്ടിമുറിച്ചു. ഇന്നും അത്തരം ചിന്തകളുമായി ശത്രു മനോഭാവം വെച്ച്‌ പുലര്‍ത്തുന്ന ചൈനയുടെയും പാക്കിസ്ഥാന്റെയും ചില്ലറവാങ്ങി, വോട്ട് ബാങ്കുകളെ സുഖിപ്പിക്കാനായി പിതാവിനേയും സഭയേയും വളഞ്ഞിട്ടാക്രമിക്കുന്ന ചില ഭരണ പ്രതിപക്ഷ നേതാക്കള്‍ ഒന്ന് മനസ്സിലാക്കുക. ഇന്ന് രാജ്യം ഭരിക്കുന്നത് 56 ഇഞ്ച് നെഞ്ച് വലിപ്പം ഉള്ള നരേന്ദ്രമോദിയാണ്. എട്ട് ഇഞ്ച് മോര്‍ട്ടാര്‍ ഇന്ത്യയില്‍ വീണപ്പോള്‍ 80 കിലോമീറ്റര്‍ അകത്തു കയറി പാക്കിസ്താന്റെ നെഞ്ചില്‍ വെടിപൊട്ടിച്ച ഭരണകൂടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button