Kerala NewsLatest News
മലപ്പുറത്ത് ഒന്നര വയസ്സുകാരന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു
മലപ്പുറം: മലപ്പുറത്ത് ഇതര സംസ്ഥാന തൊഴിലാളിയുടെ ഒന്നര വയസ്സുള്ള മകന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. പത്തപ്പിരിയം പെരുവില്‍കുണ്ടില്‍ താമസിക്കുന്ന ഫയ്ജു റഹ്മാന്‍ -ജാഹിദ ബീഗം ദമ്ബതികളുടെ മകന്‍ മസൂദ് ആലം ആണ് മരിച്ചത്.പെരുവില്‍കുണ്ട് കോഴിഫാമില്‍ നിന്നുമാണ് കുട്ടിക്ക് വൈദ്യുതാഘാതമേറ്റത്. ഉടന്‍ എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല,പൊലീസ് നടപടികള്‍ക്ക് ശേഷം മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും.