നിലപാട് തിരുത്തി ബ്രിട്ടന്; കൊവിഷീല്‍ഡിന് അംഗീകാരം; പ്രശ്നം ഇന്ത്യയുടെ വാക്സിന് സര്‍ട്ടിഫിക്കറ്റില്‍
ന്യൂഡല്‍ഹി: ക്വാറന്റീന് വിവാദത്തില്‍ പുതിയ വിശദീകരണവുമായി യുകെ. കോവിഷീല്‍ഡ് വാക്സിന് അംഗീകരിക്കുന്നു എന്നാല്‍ ഇന്ത്യയുടെ വാക്സിന് സര്‍ട്ടിഫിക്കറ്റില്‍ സംശയം നിലനില്‍ക്കുന്നുവെന്നുണ്ടെന്നാണ് ബ്രിട്ടന്റെ വിശദീകരണം.
ഇന്ത്യ നല്കുന്ന കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ വ്യക്തത വരുത്താതെ നിര്‍ബന്ധിത ക്വാറന്റീന് പിന്‍വലിക്കാന്‍ സാധിക്കില്ലെന്നാണ് യുകെ വ്യക്തമാക്കിയത്.യുകെ മാനദണ്ഡപ്രകാരം കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ ജനന തീയതിയാണ് രേഖപ്പെടുത്തേണ്ടത്.എന്നാല്‍ ഇന്ത്യ സര്‍ട്ടിഫിക്കറ്റില്‍ നല്‍കുന്നത് വയസ് മാത്രമാണ്.
അതിനാല്‍ ഇന്ത്യ സര്‍ട്ടിഫിക്കറ്റ് തിരുത്തിയാല്‍ മാത്രമേ നിര്‍ബന്ധിത ക്വാറന്റീന് ഒഴിവാക്കുകയുള്ളൂ എന്ന് ബ്രിട്ടന് വ്യക്തമാക്കി.
തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ കടുത്ത നടപടികളിലേക്ക് കടക്കുമെന്ന് ഇന്ത്യ യുകെയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുകെ നിലപാട് മാറ്റിയത്.