Kerala NewsLatest NewsNews

കരീന കപൂറിന്റെ പോര്‍ഷെ കാര്‍ മോന്‍സണിന്റെ ശേഖരത്തില്‍

കൊച്ചി: തട്ടിപ്പ് വീരന്‍ മോന്‍സണ്‍ മാവുങ്കലിന്റെ കാര്‍ ശേഖരത്തില്‍ ബോളിവുഡ് നടി കരീന കപൂറിന്റെ കാറും. 2007ല്‍ മുംബൈയില്‍ കരീന കപൂറിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പോര്‍ഷെയുടെ ബോക്‌സറ്റര്‍ മോഡല്‍ കാറാണ് മോന്‍സണിന്റെ കൈയിലുള്ളത്. ശ്രീവത്സം ഗ്രൂപ്പുമായുള്ള കേസിനെ തുടര്‍ന്ന് ചേര്‍ത്തല പോലീസ് ഈ കാര്‍ പിടിച്ചെടുത്തിരുന്നു. മോന്‍സണ്‍ ഈ കാറിന്റെ രേഖകള്‍ ഇതുവരെ ഹാജരാക്കിയിട്ടില്ല. അതിനാല്‍ ചേര്‍ത്തല പോലീസ് സ്‌റ്റേഷനില്‍ പൊടിപിടിച്ചു കിടക്കുകയാണ് ഈ കാര്‍.

ശ്രീവത്സം ഗ്രൂപ്പ് നല്‍കിയ കേസുമായി ബന്ധപ്പെട്ട് 20 കാറുകള്‍ ചേര്‍ത്തല പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇവയെല്ലാം വിവിധ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്തവയാണ്. പലരുടെ പേരുകളിലാണ് വാഹനങ്ങള്‍ രജസിറ്റര്‍ ചെയ്തിരിക്കുന്നത്. ഇവയുടെ ഒന്നും കൃത്യമായ രേഖകളില്ലെന്നാത് പോലീസിനെ വട്ടം ചുറ്റിക്കുകയാണ്. ഇതുകൂടാതെ രൂപമാറ്റം വരുത്തിയ നിരവധി കാറുകള്‍ മോന്‍സണിന്റെ പക്കലുണ്ട്.

മോന്‍സണ്‍ ഉപയോഗിച്ചിരുന്ന ഫെറാരി കാര്‍ രൂപമാറ്റം വരുത്തിയ മിറ്റ്‌സുബിഷിയാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ പക്കലുള്ള പല വിദേശകമ്പനികളുടെ കാറുകളും ഇത്തരത്തില്‍ രൂപമാറ്റം വരുത്തിയവയാണെന്നാണ് ഇപ്പോള്‍ സംശയം ഉയര്‍ന്നിരിക്കുന്നത്. മോന്‍സണിന്റെ കലൂരിലുള്ള വസതയില്‍ നിന്നും ഏഴ് കാറുകള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. അതില്‍ ഒരു കാര്‍ ഒഴികെ ബാക്കി കാറുകളെല്ലാം തന്നെ വ്യാജനമ്പറിലുള്ളവയാണെന്നാണ് പോലീസിന്റെ അനുമാനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button