പോലീസ് കസ്റ്റഡിയില്‍ റൂം വൃത്തിയാക്കി പ്രിയങ്ക
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ അറസ്റ്റിലായ പ്രിയങ്ക വാദ്ര കസ്റ്റഡിയില്‍ റൂം വൃത്തിയാക്കുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു. ഇന്നലെ വൈകീട്ട് പോലീസ് കസ്റ്റഡിയിലായ പ്രിയങ്കയെ സിതാപൂരിലെ പോലീസ് ഗസ്റ്റ് ഹൗസിലാണ് കസ്റ്റഡിയില്‍ വച്ചിരിക്കുന്നത്.
കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാനെത്തിയ പ്രിയങ്ക വാദ്രയെ ഏറെ നാടകീയ സംഭവങ്ങള്‍ക്കുശേഷം യുപി പോലീസ് കസ്റ്റഡിയിലെടുക്കുകയാണുണ്ടായത്. ഇവിടെയെത്തിയ പ്രിയങ്ക റൂം വൃത്തിയാക്കിയതിനുശേഷം അറസ്റ്റില്‍ പ്രതിഷേധിച്ച് നിരാഹാരസമരത്തിലാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ലഖിംപൂരില്‍ നടന്ന അക്രമത്തില്‍ നാലു കര്‍ഷകരും നാല് അക്രമികളുമാണ് കൊല്ലപ്പെട്ടിരിക്കുന്നത്.
മന്ത്രിമാര്‍ക്കെതിരെ നടന്ന സമരത്തിലേക്ക് കേന്ദ്രമന്ത്രി അജയ്കുമാര്‍ മിശ്രയുടെ മകന്‍ ആശിഷ് മിശ്ര വണ്ടി ഓടിച്ചുകയറ്റിയാണ് നാലുപേര്‍ കൊല്ലപ്പെട്ടതെന്നാണ് കര്‍ഷകര്‍ പറയുന്നത്. സ്ഥിതി ശാന്തമാകുന്നതുവരെ രാഷ്ട്രീയനേതാക്കളെ സംഭവസ്ഥലത്തേക്ക് പ്രവേശിപ്പിക്കേണ്ടതില്ലെന്ന നിലപാടിലാണ് യുപി പോലീസ്. ഈ നിലപാടിനെ വെല്ലുവിളിച്ചാണ് കോണ്‍ഗ്രസ് നേതാവായ പ്രിയങ്ക വാദ്ര സംഭവസ്ഥലത്തെത്തിയത്.