Kerala NewsLatest NewsNewsPolitics
യുവധാരയുടെ മുഖചിത്രം ഇ-ബുള്‍ ജെറ്റ്
കൊച്ചി: വിപ്ലവസിംഹങ്ങളുടെ മാസികയായ യുവധാരയില്‍ ഇ- ബുള്‍ ജെറ്റ് സഹോദരന്‍മാരുടെ മുഖചിത്രം. ഡിവൈഎഫ്‌ഐ പ്രസിദ്ധീകരിക്കുന്ന യുവധാരയിലാണ് കരയുന്ന ഇ- ബുള്‍ ജെറ്റ് സഹോദരങ്ങള്‍ കാരിക്കേച്ചര്‍ കവര്‍ ചിത്രമാക്കിയിരിക്കുന്നത്. ഇത് വ്യാപകവിമര്‍ശനമാണ് ഏറ്റുവാങ്ങുന്നത്.
‘അരാഷ്ട്രീയ ആള്‍ക്കൂട്ടത്തിന്റെ ഡിജിറ്റല്‍ വ്യവഹാരങ്ങള്‍’ ഒക്ടോബര്‍ ലക്കം യുവധാര മാസികയില്‍ വായിക്കാം എന്ന കുറിപ്പോടെ യുവധാരയുടെ കവര്‍ ചിത്രം ഡിവൈഎഫ്‌ഐ ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ചിട്ടുണ്ട്. മോഡിഫൈ ചെയ്ത വാഹനത്തിനുള്ളിലിരുന്ന് ഇ-ബുള്‍ജെറ്റ് സഹോദരന്മാരിലൊരാള്‍ കരയുന്ന ഇവരുടെ ചിത്രമാണ് നല്‍കിയിരിക്കുന്നത്. അവരെ അടച്ചാക്ഷേപിക്കുന്ന തരത്തില്‍ ഇത്തരമൊരു ചിത്രം നല്‍കിയതിനെ ന്യായീകരിക്കാനാവാതെ വിയര്‍ക്കുകയാണ് സംസ്ഥാന നേതൃത്വം.