മനോരമയില്‍ പോപ്പുലര്‍ ഫ്രണ്ട് പിടിമുറുന്നുവോ?
ന്യൂഡല്‍ഹി: സിദ്ധിഖ് കാപ്പന് വേണ്ടി മനോരമ റിപ്പോര്‍ട്ടര്‍ സുപ്രീംകോടതിയില്‍. മലയാള മനോരമ ജീവനക്കാര്‍ക്ക് എന്തിനും ഏതിനും മാനേജ്‌മെന്റ് അനുമതി അത്യാവശ്യമാണെന്നിരിക്കെ സിദ്ധിഖ് കാപ്പനുവേണ്ടി മനോരമ റിപ്പോര്‍ട്ടര്‍ കോടതിയിലെത്തിയത് ചൂടേറിയ ചര്‍ച്ചയ്ക്കാണ് വഴിവച്ചിരിക്കുന്നത്. കെയുഡബ്ല്യുജെ ഡല്‍ഹി യൂണിറ്റ് പ്രസിഡന്റ് മനോരമ ചാനല്‍ ഡല്‍ഹി ബ്യൂറോ റിപ്പോര്‍ട്ടറുമായ മിജി ജോസ് ആണ് കോടതിയലക്ഷ്യ ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
യുപി ചീഫ് സെക്രട്ടറിയും ഡിജിപിയുമാണ് എതിര്‍കക്ഷികള്‍. കെയുഡബ്ല്യുജെ ഭാരവാഹിയായി മത്സരിക്കാന്‍ പോലും മാനേജ്‌മെന്റിന്റെ അനുമതി ആവശ്യമാണെന്നിരിക്കെ മിജി ജോസ് സുപ്രീംകോടതിയില്‍ എത്തിയത് അവരുടെ അറിവോടെത്തന്നെ ആയിരിക്കാനാണ് സാധ്യത. യൂണിയനുമായി ബന്ധപ്പെട്ട അഴിമതി കേസില്‍ വിജിലന്‍സിന് പരാതി നല്‍കിയ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെ മാനേജ്‌മെന്റ് സ്ഥലം മാറ്റിയിരുന്നു. അതിനാല്‍ മിജിയുടെ ഹര്‍ജിക്ക് മാനേജ്‌മെന്റ് സമ്മതം മൂളിയിട്ടുണ്ടെന്നാണ് ചില മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ അനുമാനിക്കുന്നത്.
സിദ്ധിഖ് കാപ്പന്റെ അസുഖം പൂര്‍ണമായും ഭേദമായതിനു ശേഷം മാത്രമേ എയിംസ് ഹോസ്പിറ്റലില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യാന്‍ പാടുള്ളു എന്ന സുപ്രീംകോടതി ഉത്തരവ് യുപി സര്‍ക്കാരും പോലീസും പാലിച്ചില്ല എന്നു പറഞ്ഞാണ് മിജി ജോസ് കോടതിയലക്ഷ്യം നല്‍കിയിരിക്കുന്നത്. ഇത് നിലനില്‍ക്കില്ലെന്ന് ഉറപ്പാണെങ്കില്‍ കൂടി കാപ്പന് കെയുഡബ്ല്യുജെയുടെ പിന്തുണ നഷ്ടമായിട്ടില്ലെന്ന് അറിയിക്കുകയാവാം ലക്ഷ്യമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.
സിദ്ധിഖ് കാപ്പനുവേണ്ടി അഹോരാത്രം ശബ്ദമുയര്‍ത്തിയവരെല്ലാം കേസിന്റെ നിജസ്ഥിതി മനസിലായതോടെ പിന്നോട്ടുപോയിരിക്കുകയാണ്. സിറ്റിംഗിന് ലക്ഷങ്ങള്‍ ഫീസ് വാങ്ങുന്ന കബില്‍ സിബലിനെപ്പോലെയുള്ള സീനിയര്‍ അഭിഭാഷകരാണ് കാപ്പനുവേണ്ടി കോടതിയില്‍ ഹാജരാകുന്നത്. അവര്‍ക്ക് നല്‍കുന്ന ഫീസിന്റെ ഉറവിടവും ഇപ്പോള്‍ ചര്‍ച്ചയായിട്ടുണ്ട്. കെയുഡബ്ല്യുജെ ഡല്‍ഹി യൂണിറ്റിന്റെ അക്കൗണ്ട് മരവിപ്പിച്ചിരിക്കുകയാണ്. വക്കീല്‍ ഫീസ് നല്‍കുന്നത് മനോരമയാണോ അതോ മിജി ജോസ് സ്വന്തം കൈയില്‍ നിന്നും എടുത്താണോ എന്നത് വരുംദിവസങ്ങളിലേ അറിയാന്‍ കഴിയൂ.