കല്‍ക്കരി പ്രതിസന്ധിയില്‍ വലഞ്ഞ് ലോകം
ന്യൂഡല്‍ഹി: കൊറോണ പ്രതിസന്ധിയെ മറികടന്നുകൊണ്ടിരിക്കുന്ന ലോകത്തിന് ഇരുട്ടടിയായി കല്‍ക്കരി പ്രതിസന്ധി. ബ്രിട്ടനിലും ചൈനയിലും ഊര്‍ജ പ്രതിസന്ധി സൃഷ്ടിക്കുന്ന പ്രത്യാഘാതം വളരെ വലുതാണ്. ഇന്ത്യയുടെ കല്‍ക്കരി ഉത്പാദനം ഏതാണ്ട് അവസാനിക്കാറായ അവസ്ഥയിലാണ്. ചൈനയിലെ പല പ്രവിശ്യകളിലും വൈദ്യുതിക്ക് റേഷനിംഗ് ഏര്‍പ്പെടുത്തിക്കഴിഞ്ഞു. യൂറോപ്പില്‍ എല്‍പിജിയുടെ വില കുതിച്ചുയരുകയാണ്.
കേന്ദ്രീകൃത വൈദ്യൂതി ഉത്പാദനം താറുമാറായതോടെ ലെബനണ്‍ ഇരുട്ടിലാണ്ടതായും റിപ്പോര്‍ട്ടുകളുണ്ട്. അമേരിക്കയില്‍ പെട്രോള്‍- ഗ്യാസ് വില കുതിച്ചുയരുകയാണ്. കഴിഞ്ഞ ഒന്നര വര്‍ഷത്തെ ലോക്ക്ഡൗണ്‍ കാലത്ത് ഫോസില്‍ ഇന്ധനങ്ങളുടെ ഉത്പാദനം കാര്യമായി കുറഞ്ഞിരുന്നു. തുടര്‍ന്ന് ലോക്ക്ഡൗണുകള്‍ നീക്കം ചെയ്തതോടെ വ്യവസായ രംഗം കൂടുതല്‍ സജീവമായതോടെ ഇന്ധനത്തിന്റെ ആവശ്യകതയേറി. മതിയായ ഉത്പാദനം ഇല്ലാതിരുന്നതും ഒപ്പം ആവശ്യകത വര്‍ധിച്ചതുമാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണം.
ഊര്‍ജ സ്രോതസുകള്‍ ധാരാളമായുള്ള റഷ്യ പോലുള്ള രാജ്യങ്ങള്‍ ഈ പ്രതിസന്ധി മുതലെടുക്കുന്നു എന്ന ആരോപണങ്ങളും ഉയരുന്നുണ്ട്.ഇന്ത്യയില്‍ കല്‍ക്കരി ശേഖരം അതിന്റെ എറ്റവു കുറഞ്ഞ നിലയിലെക്കെത്തിയിരിക്കുകയാണ് എന്ന മുന്നറിയിപ്പ് പുറത്തുവന്നു.
കല്‍ക്കരി ഉപയോഗിക്കുന്ന പ്ലാന്റുകള്‍ ഏതാനും ദിവസങ്ങള്‍ക്കകം അടച്ചുപൂട്ടുന്ന നിലയിലേക്ക് എത്തിയേക്കുമെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്. രാജ്യത്തെ 135 കല്‍ക്കരി പ്ലാന്റുകളില്‍ പകുതിയോളം എണ്ണത്തിലും മൂന്നു ദിവസത്തേക്കുള്ള കരുതല്‍ സ്റ്റോക്ക് മാത്രമേയുള്ളൂ. വ്യവസായ മേഖലയില്‍ കല്‍ക്കരിയുടെ ഉപയോഗം വര്‍ധിച്ചതും അന്താരാഷ്ട്ര തലത്തിലെ ഉയര്‍ന്ന വില കാരണം കല്‍ക്കരി ഇറക്കുമതി കുറഞ്ഞതുമാണ് ക്ഷാമത്തിനുള്ള പ്രധാന കാരണം.പറയുന്നത്.