അഫ്ഗാന്‍ വിഷയത്തില്‍ യോഗം വിളിക്കാനൊരുങ്ങി ഇന്ത്യ
ന്യൂഡല്‍ഹി: താലിബാന്‍ ഭീകരര്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചെടുത്തതോടെ വിവിധ രാജ്യങ്ങള്‍ ആശങ്കയുടെ മുള്‍മുനയിലാണ്. ഇതിനൊരറുതി വരുത്താന്‍ അയല്‍രാജ്യമെന്ന നിലയില്‍ ഇന്ത്യ മുന്‍കൈയെടുക്കാനൊരുങ്ങുന്നു. അഫ്ഗാന്‍ വിഷയം ചര്‍ച്ച ചെയ്യുന്നതിനായി വിവിധ രാജ്യങ്ങളുടെ ഉന്നതതല ഉദ്യോഗസ്ഥരുടെ യോഗം വിളിക്കാനൊരുങ്ങുകയാണ് ഇന്ത്യ. ഈ യോഗത്തില്‍ പാക്കിസ്ഥാനും പങ്കെടുത്തേക്കുമെന്നാണ് സൂചന.
അടുത്തമാസം രണ്ടാമത്തെ ആഴ്ചയില്‍ യോഗം നടക്കാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 20ന് താലിബാനുമായി ബന്ധപ്പെട്ട് റഷ്യയുടെ നേതൃത്വത്തില്‍ നടക്കുന്ന യോഗത്തില്‍ ഇന്ത്യ പങ്കെടുക്കുന്നുണ്ട്. യോഗത്തില്‍ താലിബാന്‍ പ്രതിനിധികളും പങ്കെടുത്തേക്കും.
മോസ്‌കോയില്‍ വച്ച് അഫ്ഗാനുമായി ബന്ധപ്പെട്ട് നടക്കുന്ന യോഗത്തില്‍ പങ്കെടുക്കുമെന്ന് താലിബാന്‍ പ്രതിനിധി വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യ വിളിക്കുന്ന യോഗത്തില്‍ ആരൊക്കെ പങ്കെടുക്കണമെന്ന് തീരുമാനമായിട്ടില്ലെന്നാണ് ലഭ്യമാകുന്ന വിവരം.