മിനി എസ്കവേറ്റർ കം ബുഷ് കട്ടർ മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു.

ജലസേചന കനാലുകളിലെ ജലവിതരണം സുഗമമാക്കാനുള്ള മിനി എസ്കവേറ്റർ കം ബുഷ് കട്ടർ ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി പാലക്കാട് ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും 40 ലക്ഷം ചെലവഴിച്ചാണ് 5 ടണ്ണിൻ്റെ എസ്കവേറ്റർ വാങ്ങിയത്. തുടർന്ന്, ചിറ്റൂർ പുഴ പദ്ധതിയുടെ ഇടതുകര കനാലിൽ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.
കനാലുകളിലെ ചെറുകാടുകൾ നീക്കം ചെയ്യാനും തടസങ്ങൾ നീക്കി ജലവിതരണം സുഗമമാക്കാനും ഈ യന്ത്രം ഉപകരിക്കും.
ചിറ്റൂർ പുഴ പദ്ധതിയുടെ ഇടതുകര കനാൽ വണ്ടിത്താവളം – ചുള്ളി പെരുക്കമേട്ടിൽ നടന്ന പരിപാടിയിൽ ചിറ്റൂർ പുഴ ജലസേചന ഡിവിഷൻ എക്സിക്യൂട്ടിവ് എൻജിനീയർ ഷിൻ ചന്ദ്, മെക്കാനിക്കൽ ഡിവിഷൻ എൻജിനീയർ കെ പി ഹരികൃഷ്ണൻ, എക്സിക്യൂട്ടീവ് എൻജിനീയർ കെ . ബിജോയ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർമാരായ ബിജു പി വർഗീസ്, പി അരുൺ, അസിസ്റ്റന്റ് എൻജിനീയർ എസ്. ഷിപി, ഓവർസിയർ കെ.എം രമേഷ് ബാബു തുടങ്ങിയവർ പങ്കെടുത്തു.