CovidDeathKerala NewsLatest NewsLocal NewsNews
കേരളത്തിൽ ഒരു കോവിഡ് മരണം കൂടി, സംസ്ഥാനത്ത് കോവിഡ് മരണങ്ങളുടെ എണ്ണം 31 ആയി.

കേരളത്തിൽ ഒരു കോവിഡ് മരണം കൂടി. എറണാകുളം ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സായിലായിരിക്കെ ഹൃദയ സ്തംഭനം മൂലം രാവിലെ മരിച്ച സ്ത്രീക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇടുക്കി രാജാക്കാട് സ്വദേശി വത്സമ്മ ജോയി 59 ആണ് മരിച്ചത്. മരിച്ചതിനു ശേഷം നടത്തിയ പരിശോധനയിലാണ് ഇവർക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. വെള്ളിയാഴ്ച രാത്രി ആണ് വത്സമ്മയെ നെഞ്ചുവേദനയെ തുടർന്ന് ആലുവയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് മരണങ്ങളുടെ എണ്ണം 31 ആയി.