CrimeKerala NewsLatest NewsNews

മതംമാറാന്‍ വിസമ്മതിച്ച യുവാവിന് ക്രൂരമര്‍ദനം

തിരുവനന്തപുരം: മതേതര കേരളത്തില്‍ മതം മാറാന്‍ വിസമ്മതിച്ച യുവാവിന് ക്രൂരമര്‍ദനം. പ്രണയിച്ച് വിവാഹം കഴിച്ച യുവാവിനെ മതംമാറാന്‍ വിസമ്മതിച്ചതിന് ഭാര്യയുടെ സഹോദരനും സുഹൃത്തുക്കളും ചേര്‍ന്ന് മര്‍ദിക്കുകയാണുണ്ടായത്. തലച്ചോറിന് ക്ഷതമേറ്റ യുവാവ് ഇപ്പോള്‍ ചികിത്സയിലാണ്. ചിറയിന്‍കീഴ് ബീച്ച് റോഡില്‍വച്ച് ഒക്ടോബര്‍ 31നാണ് സംഭവം നടന്നത്. ബോണക്കാട് സ്വദേശിയായ മിഥുനെന്ന 29കാരനാണ് മര്‍ദനമേറ്റത്.

ഡിടിപി ഓപറേറ്ററാണ് മിഥുന്‍. 24 കാരിയായ ദീപ്തിയും മിഥുനും തമ്മില്‍ ഒക്ടോബര്‍ 29നാണ് വിവാഹിതരായത്. ദീപ്തി ലത്തീന്‍ ക്രൈസ്തവ വിശ്വാസിയാണ്. ഹിന്ദു തണ്ടാന്‍ വിഭാഗക്കാരനാണ് മിഥുന്‍. വീട്ടുകാര്‍ എതിര്‍ത്തതോടെ ദീപ്തി വീടുവിട്ട് മിഥുനൊപ്പം വിവാഹം കഴിച്ച് ജീവിക്കുകയായിരുന്നു. ദീപ്തിയുടെ സഹോദരന്‍ പള്ളിയില്‍ വച്ച് വിവാഹം കഴിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്താണ് ഇരുവരെയും ചിറയിന്‍കീഴേക്ക് വിളിച്ചുവരുത്തിയത്. ദീപ്തിയുടെ സഹോദരന്‍ ഡാനിഷ് ഡോക്ടറാണ്.

മിഥുന്‍ മതം മാറണമെന്നും അല്ലെങ്കില്‍ വിവാഹത്തില്‍ നിന്ന് പിന്മാറണമെന്നുമായിരുന്നു ഡാനിഷിന്റെ ആവശ്യം. മിഥുനും ദീപ്തിയും ഇതിന് തയ്യാറായില്ല. തുടര്‍ന്നാണ് ദീപ്തിയുടെ മുന്നിലിട്ട് ഡാനിഷും സുഹൃത്തും ചേര്‍ന്ന് മിഥുനെ ക്രൂരമായി മര്‍ദിച്ചത്. അടിയേറ്റ് മിഥുന്റെ തലച്ചോറിന് പരിക്കേറ്റു. മിഥുന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. സമീപത്തെ കടയിലെ സിസിടിവിയില്‍ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ഇതിനു പിന്നാലെ ഡാനിഷിന് ഒളിവില്‍ പോയി. ഡാനിഷിനു വേണ്ടി പോലീസ് തിരച്ചില്‍ ശക്തമായിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button