CovidHealthLatest NewsNationalTravelWorld

കൊവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം

ന്യൂഡല്‍ഹി: ഇന്ത്യയുടെ തദ്ദേശീയ വാക്‌സിനായ കൊവാക്‌സിന് ആഗോള അംഗീകാരം. കഴിഞ്ഞ ജൂലൈയിലാണ് ആഗോള അംഗീകാരത്തിന് നിര്‍മ്മതാക്കാളായ ഭാരത് ബയോടെക്ക് അപേക്ഷ സമര്‍പ്പിച്ചത്. പിന്നീട് ചേര്‍ന്ന വിദഗ്ധസമിതി പരീക്ഷണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ കമ്പനിയില്‍ നിന്ന് തേടിയിരുന്നു. ഇതുകൂടി പരിശോധിച്ചാണ് അടിയന്തര ഉപയോഗത്തിനുള്ള അന്തിമ അംഗീകാരം ലഭിച്ചത്.

കോവിഡ് പ്രതിരോധിക്കാന്‍ കൊവാക്‌സീന്‍ ഫലപ്രദമെന്ന് സമിതി വിലയിരുത്തി. കൊവാക്‌സിന്‍ രണ്ട് ഡോസും സ്വീകരിച്ചവര്‍ക്ക് അമേരിക്ക യാത്രാനുമതി നല്‍കി. തിങ്കളാഴ്ച മുതല്‍ യാത്രാനുമതി നിലവില്‍ വരും. കൊവാക്‌സീന് ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കിയതിനു പിന്നാലെയാണ് അമേരിക്കയുടെ തീരുമാനം. കൊവാക്‌സിന് പലരാജ്യങ്ങളിലും അംഗീകാരം ഇല്ലാതിരുന്നത് ഈ വാക്‌സിന്‍ എടുത്തവരുടെ വിദേശയാത്രയ്ക്ക് തടസം സൃഷ്ടിച്ചിരുന്നു.

ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ആയതോടെ ഈ പ്രശ്‌നത്തിന് കൂടി പരിഹാരമാകുകയാണ്. ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിക്കുന്ന ഏട്ടാമത്തെ കൊവിഡ് പ്രതിരോധ വാക്‌സിനാണ് കൊവാക്‌സിന്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button