ദീപാവലി അവധിയാക്കാന്‍ അമേരിക്കയില്‍ ബില്‍
വാഷിംഗ്ടണ്‍: ദീപാവലി ഫെഡറല്‍ അവധിയാക്കണം എന്നാവശ്യപ്പെട്ട് അമേരിക്കന്‍ കോണ്‍ഗ്രസില്‍ ബില്‍. കോണ്‍ഗ്രസ് അംഗം കരോലിന്‍ മലോനിയാണ് ബില്‍ അവതരിപ്പിച്ചത്. ദീപാവലി ഡേ ആക്ട് എന്ന പേരിലാണ് ബില്‍ യുഎസ് കോണ്‍ഗ്രസില്‍ അവതരിപ്പിച്ചത്. ബില്ലിന് അംഗീകാരം ലഭിച്ചാല്‍ ഫെഡറല്‍ സ്ഥാപനങ്ങള്‍ക്ക് ദീപാവലി ദിവസം അവധിയായിരിക്കും.
അമേരിക്കയിലെ ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക് അഭിമാനത്തോടെ തങ്ങളുടെ സാംസ്‌കാരിക പൈതൃകം ആസ്വദിച്ച് ദീപാവലി ആഘോഷിക്കാന്‍ ഇതോടെ സാധിക്കുമെന്നും കരോലിന പറഞ്ഞു. ലോകത്തിന്റെ എല്ലാ ഭാഗത്തുമുളളവര്‍ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് ബില്ല് അവതരിപ്പിക്കാന്‍ കരോലിന അനുമതി തേടിയത്.
കോണ്‍ഗ്രസ് അംഗങ്ങളായ രോ ഖന്ന, രാജ കൃഷ്ണമൂര്‍ത്തി തുടങ്ങിയവര്‍ ബില്ലിനെ പിന്തുണച്ചു. നേരത്തെ ദീപാവലിയുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ സ്റ്റാമ്പിന് യുഎസ് പോസ്റ്റല്‍ സര്‍വീസിന്റെ അംഗീകാരം ലഭിക്കുന്നതിന് വേണ്ടി കരോലിന്‍ മെലോനി പോരാടിയിരുന്നു. ബില്ലിന് അംഗീകാരം ലഭിച്ചാല്‍ ദീപാവലി ആഘോഷങ്ങളുടെ മധുരം ഇരട്ടിയാകുമെന്ന് കരോലിന പറഞ്ഞു.