നവകേരള ന്യൂസ് ടി വിയുടെ പാലക്കാട് ന്യൂസ് ബ്യൂറോക്ക് ഭദ്ര ദീപം തെളിഞ്ഞു.

എം പി വികെ ശ്രീകണ്ഠൻ ഭദ്ര ദീപം തെളിക്കുന്നു.

മലയാള മാധ്യമ രംഗത്ത് വളരെ കുറച്ചു കാലത്തിനുള്ളിൽ ജനപ്രിയമായി മാറിയ ഐ പി ടി വി യായ നവകേരള ന്യൂസ് ടി വിയുടെ പാലക്കാട് ന്യൂസ് ബ്യൂറോ പാലക്കാട് എം പി വികെ ശ്രീകണ്ഠൻ ഭദ്ര ദീപം കൊളുത്തി ഉദ്‌ഘാടനം ചെയ്തു.
നവ കേരള ന്യൂസ് ടി വി ചെയർമാൻ രാഹുൽ ചക്രപാണി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പാലക്കാട് ജില്ലാ ഫയർ ഓഫീസർ അരുൺ ഭാസ്കറും, പാലക്കാട്ടെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക നായകൻമാരും പങ്കെടുത്ത ചടങ്ങിൽ ചിറ്റൂർ ഫയർ സ്റ്റേഷനിലെ സീനിയർ ഫയർ ഉദ്യോഗസ്ഥരായ ഷാഫിയെയും, ജയേഷിനെയും ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മികവിന് ആദരിക്കുകയുണ്ടായി. വാർത്തകളിലെ വ്യത്യസ്തതകൾ കൊണ്ട് മലയാള മാധ്യമ രംഗത്ത് വളരെ കുറച്ചു കാലത്തിനുള്ളിൽ ജനപ്രിയമായി മാറിയ ഐ പി ടി വി യായ നവകേരള ന്യൂസ് ടി വിയുടെ ബ്യൂറോ ഓഫീസ് പാലക്കാട് നഗരത്തിലെ മേട്ടുപ്പാളയം റോഡിൽ ഉള്ള കെ കെ ടവറിലാണ് പ്രവർത്തനം ആരംഭിച്ചത്.
വാർത്ത വിരൽ തുമ്പിലേക്കുള്ള കുതിപ്പിലാണ്. നാളെയല്ല, ഇന്ന്, ഇപ്പോഴറിയുന്നതാണ് വാർത്തയെന്ന കാലത്തിലേക്കുള്ള പ്രയാണത്തിൽ മലബാർ മീഡിയ ആൻഡ് പബ്ലിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഈ ഐ പി ടിവി സംരംഭം, ന്യൂസ്, എന്റർ ടൈൻമെൻറ് ചാനലുകളുമായി പാലക്കാടൻ മണ്ണിൽ ഓരോ മനുഷ്യ മനസ്സിനോടും ഇനി മുതൽ പങ്കാളിയാവുകയാണ്. കേരളത്തിലെ മാധ്യമ രംഗത്ത് ഇതിനകം ശക്തമായ ഇടപെടലുകൾ നടത്തി വരുന്ന നവകേരള ന്യൂസ്, മലയാള മാധ്യമ ലോകത്ത് ഒരു പുത്തൻ ചരിത്രം എഴുതിച്ചേർക്കുമ്പോൾ, ജാതി മത രാഷ്ട്രീയ ഭേദമന്യേ ഓരോ മനുഷ്യ മനസിനോടും ഞങൾ മനസ്സുകൊണ്ട് കൈകോർക്കുകയാണ്.